അണ്വായുധ ആക്രമണം: ചിത്രങ്ങള്‍ യുഎസ് ഹിരോഷിമാ മ്യൂസിയത്തിനു കൈമാറി

വാഷിങ്ടണ്‍: ഹിരോഷിമ-നാഗസാകി ബോംബാക്രമണത്തിന്റെ ഫോട്ടോഗ്രാഫുകള്‍ യുഎസ് ഹിരോഷിമാ മ്യൂസിയത്തിനു കൈമാറി. 1945 ആഗസ്ത് ആറിനും ഒമ്പതിനും യുഎസ് നടത്തിയ ബോംബാക്രമണങ്ങള്‍ക്കു ശേഷം സൈനികോദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ ലെസ്‌ലി ഗ്രോവിസ് ശേഖരിച്ച, യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കുപോലും നടുക്കമുണ്ടാക്കിയ ചിത്രങ്ങളാണ് കൈമാറുന്നത്.
വാഷിങ്ടണിലെ സ്റ്റിംസണ്‍ സെന്ററാണ് 1990 മുതല്‍ ഫോട്ടോഗ്രാഫുകള്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ചിത്രങ്ങള്‍ ഹിരോഷിമാ സ്മാരക സമാധാന മ്യൂസിയത്തിനു കൈമാറാന്‍ തീരുമാനിച്ചതെന്നു സ്റ്റിംസണ്‍ സെന്റര്‍ സഹ സ്ഥാപകന്‍ മൈക്കിള്‍ ക്രെപ്റ്റണ്‍ അറിയിച്ചു. അടുത്ത വാരത്തോടെ ചിത്രങ്ങള്‍ ജപ്പാനിലേക്കയക്കും. ആകെ 20 ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് സ്റ്റിംസണ്‍ സെന്റര്‍ കൈമാറുന്നത്.
ജാപ്പനീസ് നഗരം ഹിരോഷിമയില്‍ യുഎസ് നടത്തിയ അണുബോംബാക്രമണത്തില്‍ 1,40,000ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. 74,000 പേര്‍ നാഗസാകി ആക്രമണത്തിലും കൊല്ലപ്പെട്ടു. ആക്രമണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആണവബോംബിനെത്തുടര്‍ന്നുള്ള വികിരണങ്ങള്‍ മൂലമുള്ള പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷനേടാനായിട്ടില്ല.
Next Story

RELATED STORIES

Share it