അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളെ മാറ്റി
BY Sumeera SMR19 April 2016 4:19 AM GMT
Sumeera SMR19 April 2016 4:19 AM GMT
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എട്ട് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളെ മാറ്റി. പുതിയ പട്ടികയില്‍ മൂന്നു മന്ത്രിമാരും ഒരു മുന്‍ മന്ത്രിയുമുണ്ട്. എംഡിഎംകെ സ്ഥാപകനും ജനക്ഷേമമുന്നണി കണ്‍വീനറുമായ വൈകോ മല്‍സരിക്കുന്ന കോവില്‍പെട്ടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ കടമ്പൂര് രാജു ജനവിധി തേടും. കെ രാമാനുജന് ഗണേഷിനെ മാറ്റിയാണ് കടമ്പൂര് രാജുവിനെ സ്ഥാനാര്‍ഥിയാക്കിയത്. പപ്പിറെഡ്ഡിപട്ടി മണ്ഡലത്തില്‍ ജി എസ് കുപ്പുസാമിയെ മാറ്റി വിദ്യാഭ്യാസ മന്ത്രി പളനിയപ്പനെയും ശങ്കരാപുരത്ത് എഎസ്എ രാജശേഖരനെ മാറ്റി ഗ്രാമീണ-വ്യവസായ മന്ത്രി ആര് മോഹനെയും ശ്രീ വൈകുണ്ഠത്ത് എം ഭുവനേശ്വരനെ മാറ്റി ടൂറിസം മന്ത്രി ഷണ്‍മുഖനാഥനെയും ഉള്‍പ്പെടുത്തി. ആര്‍ക്കോണം സിറ്റിങ് എംഎല്‍എ എസ് രവിയെ മാറ്റി മണിവണ്ണനെ ഉള്‍പ്പെടുത്തി. മുന്‍ മന്ത്രി കെ വി രാമലിംഗം ഈറോഡ് വെസ്റ്റില്‍ മല്‍സരിക്കും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT