അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യക്ക് മൂന്നാം ജയം: പന്തിനെ പറപറത്തി പാന്ത്; ഇന്ത്യ കസറി

മിര്‍പുര്‍: പന്തിനെ പറപറത്തി ഓപണര്‍ റിഷബ് പാന്ത് റെക്കോഡ് കുറിച്ചപ്പോള്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു തുടര്‍ച്ച യായ മൂന്നാം ജയം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി (18 പന്തില്‍ 50) കുറിച്ച പാന്തിന്റെ മികവില്‍ നേപ്പാളിനെയാണ് ഇന്ത്യ ഏഴു വിക്കറ്റിനു തകര്‍ത്തത്. ആദ്യ രണ്ടു കളികളിലും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.
48 ഓവര്‍ വീതമാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ എട്ടു വിക്കറ്റിന് 169 റണ്‍സില്‍ ഇന്ത്യ ഒതുക്കി. അവേശ് ഖാന്‍ മൂന്നു വിക്കറ്റോടെ തിളങ്ങി. മറുപടിയില്‍ പാന്തിനൊപ്പം (78) ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും (52) മിന്നിയതോടെ 18.1 ഓവറില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം കണ്ടു. 34 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും പാന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it