അണ്ടര്‍ 19 ലോകകപ്പ്: ഇംഗ്ലണ്ടിന് രണ്ടാം ജയം

ധക്ക: അണ്ടര്‍ 19 ഏകദിന ക്രി ക്കറ്റ് ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് മികച്ച ജയം. ഇന്നലെ ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ വെസ്റ്റ് ഇ ന്‍ഡീസിനെ 61 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 282 റണ്‍സെടുത്തു. മറുപടിയില്‍ 43.4 ഓവറില്‍ 221 റണ്‍സിന് വിന്‍ഡീസിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി സാക്വിബ് മഹ്മൂദ് നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
ഗ്രൂപ്പ് സിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സിംബാബ്‌വെ ഏഴു വിക്കറ്റിന് ഫിജിയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഫിജി 27.4 ഓവറില്‍ 81 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിയില്‍ 18.5 ഓവറില്‍ മൂന്നു വിക്കറ്റിന് സിംബാബ്‌വെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നമീബിയ ഒ മ്പത് വിക്കറ്റിന് സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്തു.
Next Story

RELATED STORIES

Share it