അണ്ടര്‍ 17: സെമി പോരാട്ടങ്ങള്‍ ഇന്ന്

ലാ സെറീന/ കണ്‍സപ്‌സ്യോന്‍ (ചിലി): അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു നടക്കും. ലാ സെറീനയില്‍ നടക്കുന്ന ആദ്യ സെമിയില്‍ മാലി ബെല്‍ജിയവുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാ രായ നൈജീരിയ മെക്‌സിക്കോയുമായി കൊമ്പുകോര്‍ക്കും.
അപ്രതീക്ഷിത കുതിപ്പിലൂടെ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ മാലി ജയം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ബെല്‍ജിയത്തെ നേരിടാനൊരുങ്ങുന്നത്. ക്വാര്‍ട്ടറി ല്‍ ക്രൊയേഷ്യയെയാണ് മാലി 1-0നു മറികടന്നത്. ബെല്‍ജിയമാവട്ടെ ഗ്രൂപ്പുഘട്ടത്തിലെ മികച്ച മൂന്നാംസ്ഥാനക്കാരിലൊരാളായി മുന്നേറിയ ശേഷം പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും അപ്രതീക്ഷിത ജയം പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം, ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച് പടയോട്ടം നടത്തുന്ന നൈജീരിയ മറ്റൊരു ഫൈനലാണ് ഇന്നു ലക്ഷ്യമിടുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെ നൈജീരിയ 3-0ന് തകര്‍ത്തെറിയുകയായിരുന്നു.
Next Story

RELATED STORIES

Share it