അണ്ടര്‍ 17 ലോകകപ്പ് : ഫിഫ സംഘം കൊച്ചിയിലെത്തും

കൊച്ചി: അടുത്തവര്‍ഷം കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫ സംഘം അടുത്തമാസം കൊച്ചിയിലെത്തും.

മൈതാനങ്ങളുടെ അവസ്ഥയുള്‍പ്പടെ നേരിട്ടു മനസ്സിലാക്കാനാണ് 15 അംഗ സംഘം ഫെബ്രുവരി 15ന് കൊച്ചിയില്‍ വരുന്നത്. ഇതിനിടെ കേന്ദ്ര കായിക മന്ത്രാലയം അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഒരുക്കങ്ങള്‍ക്കായി 12.44 കോടി രൂപ അനുവദിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ഇന്നലെ ലഭിച്ചതായി ഫിഫ അണ്ടര്‍ 17 ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഫെബ്രുവരി 15ന് സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ആശയവിനിമയം നടത്തും.

ഫിഫ സംഘത്തിന്റെ വരവിനു മുന്നോടിയായി പ്രാഥമിക പരിശോധനകള്‍ക്കായി ഏകാംഗസമതി ഫെബ്രുവരി അഞ്ചിനു കൊച്ചിയിലെത്തുന്നുണ്ട്. ഇന്നലെ നടന്ന കര്‍മസമതി യോഗത്തില്‍ കുഫോസ്, മഹാരാജാസ് കോളജ്, പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലെ പരിശീലന മൈതാനങ്ങള്‍ സജ്ജീകരിക്കുന്ന—തിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടനെ ടെന്‍ഡര്‍ ചെയ്യുമെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ടൂറിസം വകുപ്പ് പ്രതിനിധികള്‍ തങ്ങളുടെ സഹകരണം ടൂര്‍ണമെന്റിനു വാഗ്ദാനം ചെയ്തു. ടൂറിസം കലണ്ടറില്‍ ഇതുള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചെയ്യുക. ഇതിനുപുറമേ ടൂര്‍ണമെന്റ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ പ്രോല്‍സാഹന പരിപാടികളും ആസൂത്രണം ചെയ്യും.
Next Story

RELATED STORIES

Share it