അട്ടിമറിയും അന്വേഷിക്കണം:പിണറായി

കണ്ണൂര്‍: ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കുന്നതില്‍ പോലിസ് വഹിച്ച പങ്കും അന്വേഷണ വിധേയമാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പോലിസ് മേധാവി തന്റെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല.
പാവപ്പെട്ടവനു നേരെ എന്തുമാവാം എന്ന സമീപനം പോലിസ് അംഗീകരിക്കരുത്. പോലിസ് പോലിസിന്റെ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. അതിനുകാരണം മുകളില്‍ നിന്നുള്ള ഇടപെടലാണെന്നും പിണറായി ആരോപിച്ചു. മമ്പറത്ത് എകെപിസിടിഎ സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it