അടൂര്‍ പ്രകാശിനെതിരേയുള്ള അന്വേഷണം;  നാലാഴ്ച സമയം വേണമെന്ന് അന്വേഷണ സംഘം

കൊച്ചി: ഐടി കമ്പനിക്ക് മിച്ചഭൂമി ദാനം നല്‍കിയ കേസില്‍ മന്ത്രി അടൂര്‍ പ്രകാശടക്കമുള്ളവര്‍ക്കെതിരേ ദ്രുതാന്വേഷണത്തിന് നാലാഴ്ച കൂടി സമയം വേണമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. മന്ത്രി അടൂര്‍ പ്രകാശടക്കമുള്ളവര്‍ക്കെതിരേ ദ്രുതാന്വേഷണത്തിന് മാര്‍ച്ച് 30നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവുണ്ടായത്.
പുത്തന്‍വേലിക്കരയില്‍ ആര്‍എംഇസഡ് എന്ന കമ്പനിക്ക് പതിച്ചു നല്‍കിയെന്ന് പറയുന്ന ഭൂമി ലാന്റ് ബോര്‍ഡില്‍ കേസുണ്ടായിരുന്നതാണ്. പിന്നീട് 118.86 ഏക്കര്‍ വരുന്ന ഈ ഭൂമി മിച്ച ഭൂമിയാണെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചു. ഇതിനെതിരേ കമ്പനി ഹൈക്കോടതിയില്‍ ഹരജി നല്‍കിയെങ്കിലും തള്ളി. പിന്നീട് ഇതേ കമ്പനി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് തേടി സര്‍ക്കാരിനെ സമീപിച്ചു.
സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചു. അപേക്ഷ പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ അപേക്ഷ പരിഗണിക്കുകയും തള്ളുകയും ചെയ്തു. 2013 മാര്‍ച്ച് എട്ടിനാണ് ഈ അപേക്ഷ തള്ളിയത്. തുടര്‍ന്ന് കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ പേരില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കുകയായിരുന്നു. പല കാര്യങ്ങളും മറച്ചുവച്ചാണ് അനുമതി സമ്പാദിച്ചതെന്ന് ബോധ്യപ്പെട്ടതോടെ മന്ത്രിയുടെ ഇടപെടലില്‍ തന്നെ ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കിയതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it