അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്‌റ്റേയില്ല

കൊച്ചി: റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ബംഗളൂരുവിലെ ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എറണാകുളം പുത്തന്‍വേലിക്കര വില്ലേജിലും കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജിലുമായി 112 ഏക്കര്‍ മിച്ചഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിതാന്വേഷണം സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് പി ഉബൈദ് വിസമ്മതിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും നിര്‍ദേശിച്ചു. ഹരജി ഏപ്രില്‍ 7ന് വീണ്ടും പരിഗണിക്കും. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതി നിയമപരമല്ലെന്നും വ്യക്തിഹത്യ നടത്താന്‍ വേണ്ടിയാണെന്നും അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചെങ്കിലും ത്വരിതാന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വീടുനിര്‍മാണത്തിന് അഞ്ച് സെന്റ് പാടം നികത്താന്‍ അനുവദിക്കാത്ത സര്‍ക്കാര്‍, ഹൈടെക് കമ്പനിക്ക് നികത്താന്‍ അനുമതി നല്‍കിയില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
Next Story

RELATED STORIES

Share it