അടൂര്‍ പീഡനക്കേസ്: പട്ടികജാതി നിയമപ്രകാരം കേസെടുക്കണമെന്ന്

തിരുവനന്തപുരം: 10ാംക്ലാസ് വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കെതിരേ പട്ടികജാതി- വര്‍ഗ പീഡന നിരോധനനിയമപ്രകാരം കേസെടുക്കണമെന്ന് ദേശീയ പട്ടികജാതി- വര്‍ഗ ഐക്യവേദി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ പട്ടികജാതിക്കാരിയാണ്. മാത്രമല്ല കേസ് അട്ടിമറിക്കാന്‍ പോലിസ് ഉദ്യോഗസ്ഥരടക്കം ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പട്ടികജാതി നിയമപ്രകാരം കേസെടുത്ത് പ്രതികള്‍ക്ക് നിലവില്‍ ലഭിച്ചിരിക്കുന്ന പഴുതുകള്‍ അടയ്ക്കണമെന്നും ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2015 ലാണ് പെണ്‍കുട്ടികള്‍ക്കെതിരേ അതിക്രമം നടന്നത്. കരുനാഗപ്പള്ളി സ്വദേശികളായ ലിജു, സന്തോഷ്, രതീഷ്, വിഷ്ണു, അസ്‌ലം, ശരത് എന്നിവരാണു പ്രതികള്‍. പ്രതികളിലൊരാളുടെ വീട്ടിലും കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിലുമായാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. എന്നാല്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രം ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കേസ് അട്ടിമറിക്കപ്പെടുമോയെന്നു സംശയിക്കുന്നതിനാലാണു പട്ടികജാതി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഐക്യവേദി പ്രസിഡന്റ് ഡി എസ് രാജീവ്, തൊടിയൂര്‍ കുട്ടപ്പന്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it