അടൂര്‍ പീഡനം; ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: അടൂര്‍ കടമ്പനാട് സ്‌കൂളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടുപെണ്‍കുട്ടികളെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ ഒരു പ്രതിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് അടൂരില്‍ നടന്നത്. സംഭവത്തില്‍ പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിനു വിധേയനായ ഡിവൈഎസ്പിയെ സ്ഥലംമാറ്റിയിട്ടുണ്ട്.

കേസന്വേഷണത്തിന്റെ വിശദമായ മേല്‍നോട്ടത്തിനും പരിശോധനയ്ക്കും ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ പരിശോധിച്ചു സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചിറ്റയം ഗോപകുമാറിന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി. തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചതെന്നു ചിറ്റയം ഗോപകുമാര്‍ കുറ്റപ്പെടുത്തി.

പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിക്കെതിരേ നടപടിയെടുക്കുന്നില്ല. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. കേരള പോലിസ് ഡ്യൂട്ടി മീറ്റില്‍ വിജയിക്കുന്നവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതു സംബന്ധിച്ച് പോലിസ് മേധാവിയുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തീരുമാനമെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it