അടൂര്‍-ഏനാത്ത് എംസി റോഡില്‍ അപകടങ്ങള്‍ പെരുകുന്നു
BY Sumeera SMR13 May 2016 4:28 AM GMT
Sumeera SMR13 May 2016 4:28 AM GMT
അടൂര്‍: അടൂരിനും ഏനാത്തിനും ഇടയില്‍ അപകടങ്ങള്‍ തുടര്സംഭവങ്ങളാവുന്നു. കഴിഞ്ഞമാസം അടൂര്‍-ഏനാത്ത് എംസി റോഡില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. കൂടാതെ വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഇക്കാലയളവില്‍ ഇവിടെ ഉണ്ടായത്. ഇതില്‍ പല അപകടങ്ങളിലും അദ്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപെട്ടത്. ഏനാത്ത് പഴയ പോലിസ് സ്റ്റേഷന് മുന്‍വശത്താണ് ടെമ്പോ ഡ്രൈവറായ യുവാവും സ്കൂട്ടര്‍ യാത്രികയായ നൃത്താധ്യപികയും മരണപ്പെട്ടത്.
ഈ രണ്ട് അപകടങ്ങള്‍ കൂടാതെ ഒരു കാര്‍ സമീപത്തുള്ള കടയിലേക്ക് പാഞ്ഞുകയറിയതടക്കം നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഏനാത്ത് പഴയ പോലിസ് സ്റ്റേഷന് പരിസരത്ത് തൊണ്ടിമുതലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ എംസി റോഡിന്റെ ഇരുവശത്തുമാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നതായാണ് പരാതി. പോലിസ് സ്റ്റേഷന് പുതിയകെട്ടിടത്തിലേക്ക് മാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് ഏറെ ഭീഷണിയായ ഈ വാഹനങ്ങള്‍ മാറ്റാന്‍ അധികൃതര്‍ക്കായില്ല.
മാത്രമല്ല വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവിലെ പോലിസ് സേറ്റേഷന് മുന്‍വശമുള്ള റോഡുകളുടെ ഇരുഭാഗത്തും പിടിച്ചെടുത്ത വാഹനങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT