അടുക്കള തപ്പുന്ന ആര്‍.എസ്.എസ്. ഫാഷിസം

അടുക്കള തപ്പുന്ന ആര്‍.എസ്.എസ്. ഫാഷിസം
X
goma



''അവര്‍ എന്റെ ഉപ്പയെയും സഹോദരനെയും വീടിനു പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. നെഞ്ചത്തും തലയിലും കല്ലുകൊണ്ട് ക്രൂരമായി ഇടിച്ചു. ഉപ്പയെ നിര്‍ദയം കൊലപ്പെടുത്തി. ബോധം നഷ്ടപ്പെട്ട സഹോദരന്‍ മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചത്. എന്നെയും അപമാനിക്കാന്‍ ശ്രമിച്ചു. മുത്തശ്ശിയെയും മര്‍ദിച്ചു. പോലിസിനോടു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.'' യു.പി.യിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട അമ്പതുകാരന്‍ മുഹമ്മദ് അഖ്‌ലാഖിന്റെ മകള്‍ സാജിതയുടെ വാക്കുകള്‍ ചെന്നിടിക്കുന്നത് ഇന്ത്യന്‍ മതേതരത്വത്തിന്റെ ചില്ലുകൊട്ടാരത്തിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി യു.പി.യിലെ മുസഫര്‍നഗറില്‍ വിജയകരമായി നടപ്പാക്കിയ വര്‍ഗീയ കലാപം ആവര്‍ത്തിക്കുകയായിരുന്നു ഹിന്ദുത്വ ഫാഷിസ്റ്റുകള്‍. ഹിന്ദു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി എന്ന പ്രചാരണത്തിന്റെ മറപിടിച്ചായിരുന്നു മുസഫര്‍നഗര്‍ കലാപമെങ്കില്‍ ഇവിടെ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരിലാണ് മനുഷ്യത്വത്തെ മരവിപ്പിക്കുന്ന അരുംകൊല നടപ്പാക്കിയത്.

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, അക്രമികളെല്ലാവരും 23-25 വയസ്സുള്ളവരായിരുന്നു. രണ്ട്, ക്ഷേത്രത്തില്‍നിന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞാണ് ജനക്കൂട്ടത്തെ ഇളക്കിവിട്ടത്. കൊല്ലപ്പെട്ടയാള്‍ അവിടത്തുകാര്‍ക്ക് സുപരിചിതനായ ഒരു കൊല്ലനായിരുന്നു. 30 വര്‍ഷത്തോളം അവര്‍ക്കിടയില്‍ ജീവിച്ചയാള്‍. സമീപത്തെ ഹിന്ദു വീടുകളിലുള്ളവരെ പെരുന്നാളിന് സല്‍ക്കരിച്ചയാള്‍. എന്നിട്ടും എന്തുകൊണ്ട് അയാളെ ഇത്ര ക്രൂരമായി കൊന്നുകളഞ്ഞു? മുപ്പതു വര്‍ഷം മുഹമ്മദിന്റെ അയല്‍വാസികളായിരുന്നവരും അയല്‍ഗ്രാമങ്ങളില്‍ നിന്നെത്തിയവരും അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു! നാളെ ഇത് നിങ്ങളുടെ നാട്ടിലും ആവര്‍ത്തിക്കാം. അയല്‍വാസി ആയുധമായേക്കാം. ആര്‍.എസ്.എസ്. ശാഖകളില്‍ എത്ര മാത്രം കൊടിയ വിഷമാണ് യുവാക്കള്‍ക്ക് പകരുന്നതെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. പരിശീലനം പൂര്‍ത്തിയാക്കി കറകളഞ്ഞ വര്‍ഗീയ മനസ്സുമായാണ് ഓരോരുത്തരും ശാഖ വിടുന്നത്. ശത്രു ആരെന്ന് അവരുടെ നെഞ്ചകത്ത് കൃത്യമായി എഴുതിവച്ചിരിക്കുന്നു. 'ധര്‍മം' നടപ്പാക്കുമ്പോള്‍ അയല്‍വാസിയെന്നോ വൃദ്ധനെന്നോ ഉള്ള പരിഗണനയില്ല. ഇത്രയും അപകടകരവും മനുഷ്യവിരുദ്ധവുമായ ഒരു പ്രത്യയശാസ്ത്രം ലോകത്ത് വേറെയുണ്ടോ?

നുണക്കഥകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു നാട്ടില്‍ കലാപം അഴിച്ചുവിടുന്ന രീതി ഫാഷിസ്റ്റുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നിയമപാലകരും അതിന് കൂട്ടുനില്‍ക്കുന്നു. കൊലപാതകികളെ പിടികൂടുന്നതിനെക്കാള്‍ പോലിസ് താല്‍പര്യം കാട്ടിയത് കൊല്ലപ്പെട്ടയാളുടെ റഫ്രിജറേറ്ററിലെ മാംസം രാസപരിശോധനയ്ക്കയയ്ക്കുന്നതിലാണ്. ബീഫാണെന്നു വ്യക്തമായാല്‍ കൊല സാധൂകരിക്കപ്പെടും എന്നര്‍ഥം. ഒടുവില്‍ ഫലം വന്നു, അത് ആട്ടിറച്ചി ആയിരുന്നുവെന്ന്. സാജിത ചോദിച്ചപോലെ ഇനി അവളുടെ ഉപ്പയെ തിരികെ കൊടുക്കാന്‍ സാധിക്കുമോ?

വളരെ ആസൂത്രിതമായായിരുന്നു കൊലപാതകം നടപ്പാക്കിയത്. ഭീതി വിതച്ച് ന്യൂനപക്ഷങ്ങളെ അകറ്റുകയും ഹിന്ദുവോട്ടുകള്‍ പശു എന്ന ഏകകത്തില്‍ കോര്‍ത്തെടുക്കുകയും ചെയ്യുകയെന്ന അമിത് ഷായുടെ കുരുട്ടുബുദ്ധി. ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍ സംഘ്ചാലക് ആയിരുന്ന എം.എസ്. ഗോള്‍വാള്‍ക്കറുടെ ആശയം. ഇതേക്കുറിച്ച് നേരത്തെ ബി.ജെ.പി. പാളയത്തിലുണ്ടായിരുന്ന സുപ്രിം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ പറഞ്ഞത് വരാന്‍ പോവുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംഘപരിവാരം നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു അതെന്നാണ്.

ആദ്യം ഒരു പശുക്കുട്ടിയെ കാണാനില്ലെന്ന് അഭ്യൂഹം പരത്തി. തുടര്‍ന്നു പശുക്കുട്ടിയെ കൊന്നെന്നും ഗോമാംസം കഴിച്ചെന്നും ദാദ്രി പ്രദേശമാകെ പ്രചരിപ്പിച്ചു. സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടപ്പോള്‍ ദാദ്രിയിലെ ക്ഷേത്രത്തില്‍നിന്നു മൈക്കിലൂടെ അറിയിപ്പ്, ഒരു മുസ്‌ലിം വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നും അത് കഴിക്കുന്നുവെന്നും. അതോടെ ജനക്കൂട്ടം സംഘടിതമായി മുഹമ്മദിന്റെ വീട് ആക്രമിച്ചു. ഇതിലെ അപകടം മാധ്യമങ്ങള്‍ മൂടിവച്ചു. ഒരു മുസ്്‌ലിം പള്ളിയില്‍നിന്നാണ് ഇതുപോലെ വിളിച്ചുപറഞ്ഞതെങ്കില്‍ അത് മീഡിയ എങ്ങനെയായിരിക്കും ആഘോഷിക്കുക. എത്ര പള്ളികള്‍ അതിന്റെ പേരില്‍ തകര്‍ത്തിരിക്കും? സീല്‍ വച്ച് മാറാട് പള്ളിപോലെ പൂട്ടും! 1994ല്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ നടന്ന ടുട്‌സി വംശഹത്യയില്‍ കൊലയാളികളായ ഹുടു വിഭാഗക്കാര്‍ക്ക് സഹായകമായത് റേഡിയോ വഴിയുള്ള അനൗണ്‍സ്‌മെന്റുകള്‍ ആയിരുന്നു എന്നതുപോലെയാണിത്. ജനക്കൂട്ടത്തെയാണ് എല്ലായിടത്തും സംഘപരിവാരം കലാപത്തിനുപയോഗിക്കുന്നത്. ഗുജറാത്തിലും മുസഫര്‍നഗറിലുമെല്ലാം അതാണ് കണ്ടത്.

അര്‍ധരാത്രിയായിരുന്നു സംഭവം. കല്ലും വടികളുമായി പാഞ്ഞെത്തിയ ആള്‍ക്കൂട്ടം അവരുടെ വീടു കുത്തിപ്പൊളിക്കുകയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളെപോലും ആക്രമിക്കുകയും ചെയ്തു. മുഹമ്മദിന്റെ 22കാരനായ മകനെയും ക്രൂരമായി മര്‍ദിച്ചു. വീട്ടിലെ സ്ത്രീകളെ ഭീഷണിപ്പെടുത്താനും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കാനും മറന്നില്ല. അക്രമികള്‍ മുഹമ്മദിന്റെ തലയ്ക്കാണ് ആദ്യം അടിച്ചത്. ചുടുകട്ട, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മുഹമ്മദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വീട്ടില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചിയാണെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ന്യൂനപക്ഷങ്ങള്‍ക്കുള്ള വര്‍ഗീയ ശക്തികളുടെ മുന്നറിയിപ്പായിരുന്നു ബീഫിന്റെ പേരിലുള്ള കൊലപാതകം.

അഭ്യൂഹം പരത്തി ജനക്കൂട്ടത്തെ ഇളക്കിവിട്ട് കൊല നടപ്പാക്കി. അവിടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നാണിത് കാണിക്കുന്നത്. കൊല നടന്നപ്പോള്‍ ബി.ജെ.പി.യുടെ പ്രതികരണം ബീഫ് കഴിച്ചിട്ടുണ്ടെങ്കില്‍ കൊലപാതകത്തില്‍ തെറ്റില്ല എന്ന രീതിയിലായിരുന്നു. പോലിസ് പിടികൂടിയ അക്രമികളെ മോചിപ്പിച്ചില്ലെങ്കില്‍ മഹാപഞ്ചായത്ത് വിളിക്കുമെന്ന ഭീഷണി ബി.ജെ.പി.യും ഹിന്ദുത്വ സംഘടനകളുമാണ് ഇതിനു പിന്നിലെന്ന് കാണിക്കുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൗനവും ഇത് ശരിവെക്കുന്നതായി പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മുസഫര്‍നഗര്‍ കലാപത്തിനുശേഷം കൊല്ലപ്പെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാനും അതേസമയം ന്യൂനപക്ഷങ്ങളില്‍ ഭീതി പരത്താനും ഹൈന്ദവ തീവ്രവാദികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ദാദ്രി സംഭവത്തില്‍ ഒരു മധ്യവയസ്‌കനെ മാത്രമേ കൊന്നുള്ളൂവെങ്കിലും ഭീതിയും ആശങ്കയും രാജ്യമാകെ പരത്താന്‍ അവര്‍ക്കു കഴിഞ്ഞു. മുസഫര്‍നഗറിലേതുപോലെ മുസ്‌ലിംകളുടെ കൂട്ടപലായനം ആയിരുന്നില്ല ലക്ഷ്യം. 9,000 കുടുംബങ്ങള്‍ വസിക്കുന്ന ആ ഗ്രാമത്തില്‍ രണ്ടോ മൂന്നോ മുസ്‌ലിം കുടുംബങ്ങള്‍ മാത്രമേയുള്ളൂ. മുസഫര്‍നഗറിലും മഹാപഞ്ചായത്ത് വിളിച്ച് വര്‍ഗീയത കുത്തിവെക്കുകയായിരുന്നു ബി.ജെ.പി. ചെയ്തത്.

ഗോവധവിഷയത്തില്‍ ആര്‍.എസ്.എസ്. നിലപാട് തന്നെയാണ് ബി.ജെ.പിക്കുമുള്ളത്. ദാദ്രി സംഭവത്തില്‍ കുറ്റവാളികളെ ന്യായീകരിച്ച് ബി.ജെ.പി. നേതാക്കള്‍ പ്രസ്താവന നടത്തിയത് ഇതിനു തെളിവാണ്. അക്രമികള്‍ കുട്ടികളാണു പോലും! കന്യാസ്ത്രീകളെ കൊല ചെയ്തയാള്‍ മനോരോഗിയാണ് എന്നു പറഞ്ഞപോലെ. പശുവിനെ തിന്നുന്നവര്‍ക്ക് ദാദ്രിയിലെ അനുഭവമായിരിക്കും ഉണ്ടായിരിക്കുകയെന്ന വി.എച്ച്.പി. നേതാവ് സാഥ്വി പ്രാചിയുടെ പ്രസ്താവന ആള്‍ക്കൂട്ടത്തിനു പറ്റിയ കൈയബദ്ധമായിരുന്നില്ല അതെന്ന് തെളിയിക്കുന്നു. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന ഒരു സൈനികന്റെ പിതാവിനെയാണ് പശുവിറച്ചിയുടെ പേരില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. പ്രാചയെ പോലെ വിഷംചീറ്റുന്നവര്‍ക്കെതിരെ ആരെങ്കിലും കേസെടുക്കുമോ? മോഡി ഭരിക്കുമ്പോള്‍ രക്തരക്ഷസ്സുകള്‍ നിറഞ്ഞാടുക തന്നെ ചെയ്യും.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതുപോലെ രാജ്യം മുഴുവന്‍ ഗോവധനിരോധനം നടപ്പാക്കുമെന്നാണ് ജൈനമതത്തിലെ ശ്വേതാംബര വിഭാഗത്തിന്റെ നേതാക്കളുമായി സംസാരിക്കവെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. ഗോവധം നിരോധിക്കുകയെന്നത് സര്‍ക്കാരിന്റെ നയങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞിരുന്നു. പശുക്കളെ കൊല്ലുകയോ കടത്തുകയോ ചെയ്യുന്നത് ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനും ക്ഷേത്രം തകര്‍ക്കുന്നതിനും തുല്യമാണെന്ന പശ്ചിമ ബംഗാളിലെ ആര്‍.എസ്.എസ്. വക്താവ് ജിഷ്ണു ബസുവിന്റെ വാക്കുകള്‍ ഇതോട് ചേര്‍ത്തുവായിക്കുക.

സമ്പദ് ഘടനയില്‍

ഗോവധനിരോധനം വിശ്വാസത്തിനപ്പുറം രാജ്യത്തെ സാധാരണ പൗരന്റെ സാമൂഹിക സാമ്പത്തിക ഘടനയ്ക്കുമേലുള്ള സമഗ്രാധിപത്യത്തിന്റെ കടന്നുകയറ്റം കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്ത്യയാണ്. ഇതുവഴി കര്‍ഷകനു ലഭിക്കുന്ന വരുമാനം വളരെ വലുതാണ്. പോത്തിറച്ചി കയറ്റുമതിയിലൂടെ ഇന്ത്യക്ക് പ്രതിവര്‍ഷം 3,500 കോടിയിലധികം രൂപ ലഭിക്കുന്നു. ഇന്ത്യന്‍ ബീഫിന് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യയുടെ തുകല്‍വ്യവസായം ലോകത്ത് പ്രസിദ്ധമാണ്. 2.5  ദശലക്ഷം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. ഇതില്‍ 30 ശതമാനവും സ്ത്രീകളാണ്. വലിയ തോതിലുള്ള തൊഴില്‍, സാമൂഹിക പ്രശ്‌നങ്ങള്‍ ഗോവധനിരോധനത്തോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പ്.

ഇന്ത്യയിലെ ജനസംഖ്യയില്‍ 60 ശതമാനം മാംസാഹാരികളാണ്. ബാക്കി 31 ശതമാനം സസ്യാഹാരികളും ഒമ്പതു ശതമാനം കോഴിമുട്ട ഭക്ഷിക്കുന്ന സസ്യഭുക്കുകളുമാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ മാംസഭക്ഷണം കഴിക്കുന്നവരുള്ള അഞ്ചു സംസ്ഥാനങ്ങള്‍ യഥാക്രമം കേരളം, അസം, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവയാണ്. മത്സ്യമാംസ ഉപഭോഗം ഏറ്റവും കുറഞ്ഞ അഞ്ചു സംസ്ഥാനങ്ങള്‍ യഥാക്രമം പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവയും. ഇന്ത്യ 2013-2104 കാലയളവില്‍ 32,288 കോടി രൂപയുടെ മാംസക്കയറ്റുമതിയാണ് നടത്തിയത്. അതില്‍ 26,457 കോടിയാണ് മാട്ടിറച്ചിയുടെ വിഹിതം. ക്രൈസ്തവരും ദലിതുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങളുമെല്ലാമുണ്ട് ബീഫ് ഭോജികളില്‍. കേരളത്തിലും ബംഗാളിലും നാഗാലാന്‍ഡിലും മേഘാലയയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവെയും ഗോവധനിരോധന നിയമങ്ങളില്ല.

യുനൈറ്റഡ് നേഷന്‍സ് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ.) ചിക്കന്‍ മാറ്റിനിര്‍ത്തി നടത്തിയ പഠനറിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മാംസഭുക്കുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ബീഫാണ്- വര്‍ഷം 24 ലക്ഷം ടണ്‍! ഇന്ത്യയില്‍ മാംസാഹാരം കഴിക്കുന്നവരുടെ ഇഷ്ടവിഭവം ബീഫാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. പ്രായമായതും പ്രത്യുല്‍പ്പാദനശേഷി ഇല്ലാത്തതുമായ കന്നുകാലികള്‍ കര്‍ഷകരെ സംബന്ധിച്ച് ഭാരമാണ്. ഇവയെ മാംസമാക്കുന്നതിനായി വില്‍ക്കാന്‍ ഗോവധനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങള്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇവയെ തെരുവില്‍ തള്ളുന്നു. ഹരിയാനയടക്കമുള്ള സംസ്ഥാനങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

സുപ്രീംകോടതി കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ കന്നുകാലികളെ കശാപ്പുചെയ്യുന്നത് സമ്പൂര്‍ണമായി നിയമനിര്‍മാണത്തിലൂടെ അവസാനിപ്പിക്കുന്നത് ഭരണഘടനാപരമായി അനുപേക്ഷണീയമോ അഭികാമ്യമോ അല്ലെന്ന് പറയുകയുണ്ടായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ശനമായ ഗോവധനിരോധന നിയമങ്ങള്‍ ഉള്ളതുകാരണം പ്രായംചെന്ന് ആരോഗ്യം നശിച്ച് ചാവാറായ ആയിരക്കണക്കിന് പശുക്കള്‍ നിരത്തുകളില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചും ചപ്പുചവറുകള്‍ തിന്നും മേയുന്നത് കാണാം. കുടലുകളില്‍ പ്ലാസ്റ്റിക് മാലിന്യവും മറ്റും അടിഞ്ഞ് ദാരുണമായാണ് അവ ഒടുവില്‍ ചത്തൊടുങ്ങുന്നത്.

രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ധന 1.24 ശതമാനമാണ്. എന്നാല്‍, മൃഗമേഖലയില്‍ ഇത് 4.48 ശതമാനമാണ്. ഗോവധനിരോധനം ഇതില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നത് പഠിക്കേണ്ട വിഷയമാണ്. ക്ഷീരകര്‍ഷകനെ സംബന്ധിച്ച് പതിനായിരങ്ങള്‍ മുടക്കി വളര്‍ത്തുന്ന പശു കറവ വറ്റി ഉല്‍പ്പാദനക്ഷമമല്ലാതാകുന്നതോടെ വില്‍ക്കുന്നത് സ്വാഭാവികം. അതാകട്ടെ, പശുവില്‍നിന്നു ലഭിക്കുന്ന മറ്റൊരു വരുമാനമാര്‍ഗം കൂടിയാണ്. ഇതിലുപരി, ജനങ്ങളുടെ ഭക്ഷണശീലത്തിലേക്കുള്ള കടന്നുകയറ്റമാണ് ഗോവധനിരോധന നിയമം. ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും വിശ്വാസവുമെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. അതിനുള്ള അവകാശം ഭരണഘടന നല്‍കുന്നുമുണ്ട്. ഇത് നിഷേധിക്കുന്നത് പൗരസ്വാതന്ത്ര്യത്തെ കശാപ്പുചെയ്യുന്നതിനു തുല്യമാണ്.

മാട്ടിറച്ചി കയറ്റുമതിയില്‍ ലോകത്ത് മൂന്നാംസ്ഥാനമുള്ള ഇന്ത്യയിലെ വന്‍കിട മാട്ടിറച്ചി കയറ്റുമതിക്കാര്‍ പലരും മുസ്‌ലിംകളല്ല. മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷമാണ് ചൈനയിലേക്ക് മാട്ടിറച്ചി കയറ്റുമതി വര്‍ധിപ്പിച്ച് ചൈനയുമായുള്ള വ്യാപാര അസന്തുലിതത്വം കുറയ്ക്കാനുള്ള നടപടികള്‍ വാണിജ്യമന്ത്രാലയം തുടങ്ങിയത്. ഹിന്ദുരാഷ്ട്രമായ നീപ്പാളിലാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ എരുമകള്‍ കൊല്ലപ്പെടുന്നതെന്ന വസ്തുതയും മറന്നുകൂടാ. ക്ഷേത്രാനുഷ്ഠാനങ്ങളുടെ ഭാഗമായി എരുമകളെ ബലിയര്‍പ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

പ്രകൃതിയുടെ താളം


19ാം നൂട്ടാണ്ടിലും 20ാം നൂട്ടാണ്ടിന്റെ ആദ്യ ദശകത്തിലും കാട്ടുമുയലുകളുടെ ആധിക്യം കൊണ്ട് ആസ്‌ത്രേലിയ അഭിമുഖീകരിച്ച പാരിസ്ഥിതിക ദുരന്തം നമ്മുടെ മുന്നിലുണ്ട്. ആസ്‌ത്രേലിയയുടെ വലിയൊരു ഭാഗം പച്ചപ്പാണ് യൂറോപ്പില്‍നിന്നു കൊണ്ടുവന്നു പെട്ടെന്നു പെറ്റുപെരുകിയ കാട്ടുമുയലുകള്‍ തിന്നുനശിപ്പിച്ചത്. ഇതിനെ അതിജീവിക്കാന്‍ ആസ്‌ത്രേലിയന്‍ ഭൂഖണ്ഡത്തെ കീറിമുറിച്ചുകൊണ്ട് ആയിരക്കണക്കിനു കിലോമീറ്റര്‍ നീളത്തില്‍ മുയല്‍ കടക്കാത്ത മതില്‍ നിര്‍മിച്ചു അവര്‍. ഇതു പ്രമേയമാക്കി Rabbit Proof Fence എന്ന പേരില്‍ ഒരു സിനിമ തന്നെ ഉണ്ടായി. അവസാനം തെക്കെ അമേരിക്കയില്‍ നിന്നു കൊണ്ടുവന്ന പ്രത്യേക വൈറസ് ഉപയോഗിച്ച് മുയലുകളെ ഇല്ലായ്മ ചെയ്തു. രാജ്യത്ത് ഗോവധനിരോധനം കര്‍ശനമായി നടപ്പാക്കുന്നതും ഇത്തരം സ്ഥിതിവിശേഷത്തിലേക്ക് തന്നെയാണു കൊണ്ടുചെന്നെത്തിക്കുക. മുയലിനു വേണ്ടത്ര ഭക്ഷണം മതിയാവില്ല പശുവിന് എന്നതും ഓര്‍ക്കുക. ചൈനയുടെ കുരുവിവേട്ടയും ഇതോടു ചേര്‍ത്തു വായിക്കാം. കുരുവികള്‍ ഭക്ഷ്യധാന്യങ്ങള്‍ നശിപ്പിക്കുന്നതില്‍ കുപിതരായ ചൈനീസ് ഭരണകൂടം രാജ്യത്തുനിന്ന് കുരുവികളെ വിപാടനംചെയ്ത് സമാധാനിക്കുകയായിരുന്നു. അപ്പോഴതാ പുതിയ പ്രശ്‌നം വരുന്നു. കൃഷിയിടങ്ങളില്‍ കീടാക്രമണം പെരുകി. അവയെ തിന്നു നശിപ്പിച്ചിരുന്ന കുരുവികളെയാണല്ലോ ഇല്ലാതാക്കിയത്.

ഭൂമിയില്‍ ഓരോ ജീവിക്കും ആവാസവ്യവസ്ഥയില്‍ ഒരു സ്ഥാനമുണ്ട്. ഒന്ന് മറ്റൊന്നിന്റെ ഭക്ഷണമാവുകയെന്നത് പ്രകൃതിനിയമമാണ്. മനുഷ്യര്‍ തിന്നില്ലെങ്കിലും പശുക്കള്‍ ചത്തൊടുങ്ങും. രോഗങ്ങള്‍ വന്നോ പ്രായമേറിയോ ഒക്കെയാവാം അത്. അതിനാല്‍തന്നെ മതവിശ്വാസത്തിന്റെ പേരില്‍ ഗോവധം നിരോധിക്കുന്നത് പ്രകൃതിവിരുദ്ധമാണ്.

ഗോവധം നിരോധിച്ചാല്‍

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ് ഗോമാതാപൂജയെന്ന സംഘപരിവാറിന്റെ വാദം തെറ്റാണെന്ന് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും അടിസ്ഥാനമാക്കി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അശ്വമേധം, രാജസൂയം, അഗ്‌നിഹോത്രം തുടങ്ങിയ വേദകാല ആചാരങ്ങളിലെല്ലാം വന്‍തോതില്‍ മൃഗബലി നടത്തിയിരുന്നു. കൗളാചാരങ്ങള്‍ പ്രകാരമുള്ള പൂജാവിധികളില്‍ പൂജാവസാനം മൂര്‍ത്തിക്ക് നിവേദ്യമായി നേദിക്കേണ്ടത് മാംസമാണെന്ന് പഴയ താളിയോലകളില്‍ കാണാം. മൂര്‍ത്തിയുടെ രൗദ്രഭാവത്തിനും സാധകന്റെ ആവശ്യത്തിനുമനുസരിച്ചു പക്ഷികള്‍, മൃഗങ്ങള്‍(ആട് മുതല്‍ പോത്ത് വരെ) എന്നിവയെ നിവേദ്യമായി ഉപയോഗിക്കണമെന്നാണു കൗളാചാര മതം.

എണ്ണമറ്റ ദൈവങ്ങള്‍ ഉണ്ട് ഇന്ത്യക്കാര്‍ക്ക്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും വാഹനങ്ങളായി ഓരോ മൃഗങ്ങളുമുണ്ട്. അപ്പോള്‍ ഹിന്ദുക്കള്‍ ആരും ഒരു മൃഗത്തെയും കൊന്നുതിന്നാന്‍ പാടില്ല. ഉദാഹരണത്തിന് അജം(ആട്) ഭഗവാന്‍ മഹാദേവന്റെ ഭാവങ്ങളില്‍ ഒന്നായ കാലഭൈരവന്റെ വാഹനമാണ്. അപ്പോള്‍ ബീഫിനു പകരം ആടിന്റെ മാംസം ഭക്ഷിക്കുന്നതും ദശാവതാരങ്ങളില്‍ ഒന്നായ മത്സ്യത്തെ ഭക്ഷിക്കുന്നതും ഈ സംസ്‌കാരത്തിന്റെ പേരില്‍ ഗര്‍ജിക്കുന്നവര്‍ ഒഴിവാക്കേണ്ടതല്ലേ. ഈയിടെ കേരളത്തില്‍ ചിലര്‍ ബീഫ് തിന്നുന്നതിനെതിരെ പന്നിയെ രംഗത്തിറക്കുകയുണ്ടായി. ബീഫ് ഫെസ്റ്റ്‌പോലെ പോര്‍ക്ക് ഫെസ്റ്റ് നടത്തുക. പശുവെ ഹിന്ദുക്കള്‍ ചെയ്യുന്നതുപോലെ പന്നിയെ മുസ്്‌ലിംകള്‍ ആരാധിക്കുകയോ അതിനെ ആരെങ്കിലും തിന്നുന്നതിനെ തടയുകയോ ചെയ്യുന്നില്ല. ഹിന്ദുധര്‍മ വിശ്വാസപ്രകാരം ശ്രീരാമനെപോലെ ഒരു ദൈവാവതാരമാണ് വരാഹം. വരാഹം എന്നാല്‍ പന്നി. അതിനെ തിന്നുക വഴി സ്വന്തം ദൈവത്തെയല്ലേ അവര്‍ തിന്നുന്നത്!

ഗോവധം അധികാരത്തിലേക്കുള്ള വഴിയില്‍ സംഘപരിവാരത്തിന് പ്രിയപ്പെട്ട വിഭവമാണ്. ഇന്നോ ഇന്നലെയോ അല്ല ഇത് അവര്‍ വിഷയമാക്കിയത്. പശു എന്നത് ഇന്ത്യന്‍ സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ്. ഗ്രാമീണജീവിതത്തില്‍ പശുവിനുള്ള സ്ഥാനം വലുതാണ്. പാലും വെണ്ണയും ചാണകവുമെല്ലാം ഉപജീവനോപാധികളായിരുന്നു. ജൈവകൃഷിയും ഇതോടു ചേര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാവാം പുരാണങ്ങളില്‍ പശു ഗോമാതാവായതും ശ്രീകൃഷ്ണന്‍ ഗോപാലകനായതും. സ്വാഭാവികമായും പശുവിനെതിരായ പ്രവൃത്തികള്‍ സാധാരണക്കാരനെ വികാരംകൊള്ളിച്ചു. എന്നാല്‍ പശു നമുക്ക് പാല്‍ തരുന്നു എന്ന അസംബന്ധം അവര്‍ പ്രചരിപ്പിച്ചു. കെ.ഇ.എന്‍. പറഞ്ഞപോലെ അതൊരു ഗുണ്ടാപിരിവാണ്. പശുവിന്റെ പാല്‍ കിടാവിനുള്ളതാണ്.

അത് ചതിയിലൂടെ കവര്‍ന്നെടുക്കുന്നവന് ഗോമാംസം ഭക്ഷിക്കുന്നതിനെതിരേ ശബ്ദിക്കാനും അവകാശമില്ല. പശുത്തോലുകൊണ്ടുണ്ടാക്കിയ ചെണ്ട ക്ഷേത്ര പരിപാടികളില്‍ ഉപയോഗിക്കാറുമുണ്ടല്ലോ. കാലിമേക്കലും കൃഷിയുമായി ഉപജീവനം കഴിച്ച വൈദികാചാര്യന്മാര്‍ പില്‍ക്കാലത്ത് കാര്‍ഷികജനതയായി പരിണമിച്ചപ്പോഴാണ് മൃഗബലി, പ്രത്യേകിച്ച് ഗോബലി കാര്‍ഷികസംസ്‌കൃതിക്ക് വിഘാതമാണെന്ന് മനസ്സിലാക്കുന്നതും പശുവും കാളയുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധത്തിലേക്ക് വരുന്നതും. മതപരമെന്നതിനെക്കാള്‍ ഭൗതിക സംസ്‌കാരവുമായി ബന്ധപ്പെട്ടവയായിരുന്നു പശുവിനോടുള്ള മനോഭാവം മാറാന്‍ കാരണമെന്ന് ഡി.എന്‍. ഝാ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ഒന്നിപ്പിക്കുന്നതിലും അവ സ്വന്തം പെട്ടിയില്‍ വീഴ്ത്തുന്നതിലും പശുവിനുള്ള പങ്ക് ചെറുതല്ലെന്ന് അമിത് ഷാക്കും ബി.ജെ.പി. നേതാക്കള്‍ക്കും നല്ലപോലെ അറിയാം. അതുകൊണ്ടാണ് ക്ഷേത്രവളപ്പില്‍ പോത്തിന്റെ തല എറിയുക പോലുള്ള തറവേലകള്‍ അവര്‍ ഇടക്കിടെ പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം അഅ്‌സംഗഡില്‍ പോത്തിറച്ചി അമ്പലമുറ്റത്തേക്ക് വലിച്ചെറിഞ്ഞ പര്‍ദധാരിയെ നാട്ടുകാര്‍ പിടികൂടി. മുഖംമറച്ചയാളെ പിടികൂടിയപ്പോള്‍ പെണ്ണല്ല പുരുഷനാണ്. വീണ്ടും ചോദ്യംചെയ്തപ്പോള്‍ കക്ഷി മുസല്‍മാനുമല്ല; ഒന്നാന്തരം ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ്! വര്‍ഗീയ കലാപമുണ്ടാക്കാന്‍ രാജ്യത്ത് പലയിടത്തും ഇതുപോലെ പോത്തിറച്ചി അമ്പലമുറ്റത്തും പന്നിയിറച്ചി പള്ളിപ്പറമ്പിലും എറിയുന്ന സംഭവങ്ങള്‍ ഇനിയും കണ്ടേക്കാം. തിരഞ്ഞെടുപ്പു കാലമാണല്ലോ വരുന്നത്.

വിശുദ്ധ മൃഗം!

പശുവിനെ ഒരു പ്രതീകമാക്കി രാഷ്ട്രീയസംഘാടനം നടക്കുന്നത് 19ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതലാണ്. 1870കളില്‍ സിഖുകാര്‍ക്കിടയിലെ നാംധാരി വിഭാഗം ഗോസംരക്ഷണം എന്ന വിഷയം ഏറ്റെടുത്ത് പ്രക്ഷോഭങ്ങളില്‍ എര്‍പ്പെട്ടിരുന്നു. 1882ല്‍ ദയാനന്ദസരസ്വതി ഗോരക്ഷിണി സഭയുണ്ടാക്കി ഗോവധത്തിനെതിരെ രംഗത്തുവരുകയും മുസ്‌ലിംകള്‍ ഗോമാംസം തിന്നുന്നത് വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. തുടര്‍ന്ന് 1880കളിലും 1890കളിലും വലിയതോതിലുള്ള വര്‍ഗീയകലാപങ്ങള്‍ ഇതിന്റെ പേരിലുണ്ടായി. 1893ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢിലുണ്ടായ കലാപത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. 1912-13ല്‍ അയോധ്യയിലും 1917ല്‍ ഷഹബാദിലും കലാപമുണ്ടായി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നേരിടാന്‍ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ ഉപയോഗിച്ച ഭിന്നിപ്പിച്ചുഭരിക്കല്‍ തന്ത്രത്തിലും മതസ്പര്‍ധ വളര്‍ത്താന്‍ ഗോവധനിരോധനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും മതസ്പര്‍ധ വളര്‍ത്തുന്നതിന് ഗോവധനിരോധനം വലിയ പങ്കുവഹിച്ചു. 1947ലെ വിഭജനാനന്തരമുള്ള ഇരുണ്ട ദിനരാത്രങ്ങള്‍ക്കുശേഷം ക്രമസമാധാനപാലനത്തിന് ഇന്ത്യന്‍ പട്ടാളം ഡല്‍ഹി തെരുവിലേക്ക് വിളിക്കപ്പെട്ടത് 1966 നവംബര്‍ ആറിന് ജനസംഘത്തിന്റെ നേതൃത്വത്തില്‍ ഒരുലക്ഷത്തില്‍പരം പേര്‍ ഡല്‍ഹിയിലെ തെരുവുകളിലൂടെ ഗോവധനിരോധനത്തിനുവേണ്ടി പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ്. അവരില്‍ വലിയൊരുവിഭാഗം ത്രിശൂലവും കുന്തവും ചുഴറ്റി അണിനിരന്ന സാധുക്കളായിരുന്നു. ബി.ജെ.പിയും ബജ്രംഗ്ദളും ഉത്തര്‍പ്രദേശില്‍ കാലങ്ങളായി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് ''പശു നമ്മുടെ മാതാവാണ്. മുസ്്‌ലിംകള്‍ അവയെ ഭക്ഷിക്കുന്നവരാണ്. മുസ്‌ലിംകള്‍ നമ്മുടെ അമ്മയെ ഭക്ഷിക്കുന്നവരാണ്'' തുടങ്ങിയവ.

ഡി.എന്‍. ഝായുടെ കണ്ടെത്തലുകള്‍

ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രാധ്യാപകനും ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിലെ അംഗവുമായിരുന്ന ഡി.എന്‍. ഝാ എന്ന ദ്വിജേന്ദ്ര നാരായണ്‍ ഝാ പ്രാചീന ഇന്ത്യയിലെ ഗോമാംസ ഭോജനത്തെപ്പറ്റി 2001ല്‍ പുസ്തകമെഴുതിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ പേരുകേട്ട പ്രസാധകരൊന്നും തയ്യാറായില്ല. അന്ന് എന്‍.ഡി.എ. ഭരണമായിരുന്നു. ഒടുവില്‍ മാട്രിക്‌സ് പബ്ലിഷിങ് ഗ്രൂപ്പിന്റെ ഭാഗമായ സി.ഡി. പബ്ലിഷേഴ്‌സാണ് അത് പ്രസിദ്ധീകരിച്ചത്. പിന്നീട് 2002ല്‍ ഠവല ങ്യവേ ീള വേല ഒീഹ്യ ഇീം എന്ന ശീര്‍ഷകത്തില്‍ അത് പ്രസിദ്ധീകരിച്ചു. ടൗേറശല െശി ഋമൃഹ്യ കിറശമി Economic History, Ancient India in Historical Outline F-¶o {K-Ù-§-fp-sS IÀ-¯m-hpw Feudal Order: State, Society and Ideology in Early Medieval India, Feudal Social Formation in Early India, Society and Ideology in India എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്ററുമാണ് ഡി.എന്‍. ഝാ. വിശുദ്ധ പശുവിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോള്‍ താനുള്‍പ്പെടുന്ന ബിഹാറിലെ ബ്രാഹ്മണസമുദായത്തില്‍നിന്നുവരെ അദ്ദേഹം എതിര്‍പ്പ് ഏറ്റുവാങ്ങി. വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിനെതിരെയും ചരിത്രത്തിന്റെ വര്‍ഗീയവത്കരണത്തിനെതിരെയും ഉറച്ച നിലപാട് സ്വീകരിക്കുന്ന ഈ ചരിത്രകാരന്‍ അന്തരിച്ച പ്രശസ്ത ചരിത്രകാരനായ ആര്‍.എസ്. ശര്‍മയുടെ ശിഷ്യനാണ്.

വിശുദ്ധ പശുവിനെക്കുറിച്ചുള്ള ഝായുടെ ഗ്രന്ഥം വൈദിക ബൗദ്ധജൈന സ്രോതസ്സുകളും ഇതിഹാസപുരാണ സാഹിത്യ സ്രോതസ്സുകളും പുരാവസ്തുവിജ്ഞാനീയ സ്രോതസ്സുകളും പരിശോധിച്ച് പ്രാചീനേന്ത്യയില്‍ ഗോമാംസഭോജനം വ്യാപകമായിരുന്നു എന്ന് തെളിയിക്കുന്നു. വൈദികര്‍ ദേവന്മാര്‍ക്ക് ബലിയര്‍പ്പിച്ചിരുന്നത് പാലും വെണ്ണയും ബാര്‍ലിയും കാളയും ആടും മറ്റുമൊക്കെയായിരുന്നു. ഇന്ദ്രന് കാളയിറച്ചിയോടായിരുന്നു പ്രിയം. അഗ്‌നിക്ക് കാളയെ കൂടാതെ കുതിരയിറച്ചിയും പ്രിയമായിരുന്നു. പല്ലില്ലാത്ത പുശാന്‍ എന്ന ദേവന്‍ കിട്ടുന്നതെന്തും അകത്താക്കുന്ന ശീലക്കാരനായിരുന്നു.

സോമദേവനാകട്ടെ കാളയോടായിരുന്നു താല്‍പര്യം. മാരുതന്മാര്‍ക്കും അതുതന്നെ. തൈത്തിരീയബ്രാഹ്മണത്തില്‍ പശു അന്നമാണെന്ന് പറയുന്നുണ്ട്. ശതപഥബ്രാഹ്മണത്തില്‍ യാജ്ഞവല്‍ക്യന് പശുവിന്റെ ഇളംമാംസം കിട്ടണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളതായി പറയുന്നുണ്ട്. പാണിനി അതിഥിയെ ഗോഘ്‌ന എന്നാണ് വിവരിക്കുന്നത്. ആര്‍ക്കു വേണ്ടിയാണോ പശുവിനെ കൊല്ലേണ്ടത് അവനാണ് അതിഥി.

അതായത് പശുമാംസംകൊണ്ട് സല്‍കരിക്കപ്പെടേണ്ടവനാണ് അതിഥി. അഥര്‍വവേദത്തില്‍ പശു അഘ്‌ന്യ ആണെന്ന് പറയുന്നുണ്ട്. അതായത് കൊല്ലാന്‍ പാടില്ലാത്തത്. ഇത് ചൂണ്ടിക്കാട്ടിയാണ് പശുക്കളെ കൊന്നിരുന്നില്ല എന്ന് ചിലര്‍ വാദിക്കാറുള്ളത്. എന്നാല്‍ ബ്രാഹ്മണര്‍ക്ക് യാഗവേളകളില്‍ ദക്ഷിണയായി കൊടുത്ത പശുക്കളെയാണ് അഘ്‌ന്യ എന്നു വിളിച്ചിരുന്നത്.

ഇന്ത്യയില്‍ മുസ്‌ലിം ആക്രമണകാരികളുടെ വരവിനു ശേഷമാണ് മാംസാഹാരശീലം ഉണ്ടായതെന്ന് സംഘപരിവാരം പറയാറുണ്ട്. എന്നാല്‍ ഡി.എന്‍. ഝാ 'The Myth of the Holy Cow II' എന്ന ഗ്രന്ഥമെഴുതി സംഘ്പരിവാറിന്റെ വാദങ്ങളെ കശക്കിയെറിഞ്ഞിരുന്നു. ആദ്യകാല വൈദിക ആര്യന്മാരുടെ കാലംതൊട്ട് രണ്ടായിരത്തിലേറെ വര്‍ഷക്കാലം ഗോമാംസം ബ്രാഹ്മണരുള്‍പ്പെടെയുള്ളവരുടെ വിശിഷ്ടഭോജ്യങ്ങളിലൊന്നായിരുന്നു എന്ന് വേദബൗദ്ധജൈന ഇതിഹാസസാഹിത്യസ്രോതസ്സുകള്‍ പരിശോധിച്ച് ഡി.എന്‍. ഝാ തുറന്നുകാട്ടുന്നു.

ശ്രീബുദ്ധന്റെ ഇഷ്ട ഭോജ്യം!

ബുദ്ധനും മഹാവീരനും അഹിംസയെ ഉദ്‌ഘോഷിച്ചിരുന്നുവെങ്കിലും അവര്‍ മാംസഭക്ഷണം തീര്‍ത്തും ഒഴിവാക്കിയിരുന്നില്ല. ബുദ്ധന്‍ ഗോമാംസവും പന്നിയിറച്ചിയും കഴിച്ചതിന് തെളിവുണ്ട്. അദ്ദേഹം മരിക്കുന്നതുതന്നെ കുശിനഗരത്തില്‍വെച്ച് ഒരു ഗ്രാമീണന്റെ വീട്ടില്‍വച്ച് പന്നിയിറച്ചി കഴിച്ചതിനുശേഷമാണ്. മഹാവീരന്‍ പൂവന്‍കോഴിയുടെ ഇറച്ചി കഴിച്ചതിനും തെളിവുണ്ട്. അശോകന്‍ മൃഗങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നു. കൊല്ലരുതാത്ത മൃഗങ്ങളുടെ ഒരു പട്ടികയും അശോകന്റെ കാലത്തുണ്ടാക്കിയിരുന്നു. എന്നാല്‍ അതില്‍ പശു ഉള്‍പ്പെട്ടിരുന്നില്ല. കൗടില്യനും കൊല്ലരുതാത്ത മൃഗങ്ങളുടെ പട്ടികയില്‍ പശുവിനെ ഉള്‍പ്പെടുത്തുന്നില്ല.

മനുസ്മൃതിയും നിഷിദ്ധഭക്ഷണങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതില്‍ ഗോമാംസത്തെക്കുറിച്ച് പറയുന്നില്ല. മറിച്ച് ബലിവേളകളില്‍ മാംസം ഭക്ഷിക്കുന്നത് ദൈവികപ്രവൃത്തിയാണെന്ന് മനു പറയുന്നുമുണ്ട്. ബലിവേളകളില്‍ പശുക്കളുള്‍പ്പെടെയുള്ള മൃഗങ്ങളെ കൊല്ലുന്നത് വധമായി കാണരുതെന്നും മനു അടിവരയിട്ടു പറയുന്നു. യാജ്ഞവല്‍ക്യനാകട്ടെ മാന്‍, ആട്, കാട്ടുപന്നി, കണ്ടാമൃഗം തുടങ്ങിയവയെ ബലിയര്‍പ്പിച്ച് ഭക്ഷിക്കാമെന്നും പണ്ഡിതരായ ബ്രാഹ്മണരെ വലിയ കാളയോ ആടോ കൊടുത്താണ് സ്വീകരിക്കേണ്ടതെന്നും പറയുന്നു. മഹാഭാരതത്തിലും രാമായണത്തിലും മാംസഭോജനത്തെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. മഹാഭാരതത്തില്‍ രന്ദിദേവന്‍ എന്ന രാജാവിന്റെ അടുക്കളയില്‍ ഓരോ ദിവസവും രണ്ടായിരം പശുക്കളെയാണ് കശാപ്പുചെയ്തിരുന്നതെന്നും അതിന്റെ മാംസം ധാന്യത്തോടൊപ്പം ബ്രാഹ്മണര്‍ക്ക് വിതരണംചെയ്തിരുന്നതായും പറയുന്നുണ്ട്. രാമായണത്തില്‍ വാല്മീകി ബലിക്കും ഭക്ഷണത്തിനുമായി പശു ഉള്‍പ്പെടെയുള്ള നിരവധി മൃഗങ്ങളെ കൊല്ലുന്ന സന്ദര്‍ഭങ്ങള്‍ വിവരിക്കുന്നുണ്ട്.

അശ്വമേധരാജസൂയ യാഗങ്ങളിലും പശുക്കളെ ബലിയര്‍പ്പിച്ചിരുന്നു. അശ്വമേധയാഗത്തില്‍ അറുനൂറില്‍പരം മൃഗങ്ങളെ കൊന്ന് ബലിയര്‍പ്പിച്ചിരുന്നു. അതിന്റെ പരിസമാപ്തിയില്‍ 21 പശുക്കളെയാണ് ബലിയര്‍പ്പിച്ചിരുന്നത്. ചരകസംഹിതയും സുശ്രുതസംഹിതയും ചികിത്സാവിധികളില്‍ മത്സ്യവും മാംസവും നിര്‍ദേശിക്കുന്നുണ്ട്. രോഗി അവ കഴിക്കുന്നില്ലെങ്കില്‍ പറ്റിച്ചെങ്കിലും കഴിപ്പിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. കാളിദാസന്റെ സാഹിത്യകൃതികളില്‍ ഗോവധവും ഗോമാംസഭോജനവും കാണാം. എന്തിനേറെ പറയുന്നു, സ്വാമി വിവേകാനന്ദന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ അമേരിക്കയില്‍ പോയപ്പോള്‍ ഗോമാംസം കഴിച്ചിരുന്നു എന്ന് ആരോപണമുണ്ടായി. എന്നാല്‍ വിവേകാനന്ദന്‍ അതു നിഷേധിച്ചില്ല.

നിരോധനത്തിലെ രാഷ്ട്രീയം

മാംസാഹാരത്തോട് വ്യക്തിപരമായി സംഘപരിവാര നേതാക്കള്‍ക്ക് അനിഷ്ടമില്ല. അവര്‍ അതിനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്തുകയാണെന്നു മാത്രം. ആര്‍.എസ്.എസിന്റെ മൂന്നാമത്തെ സര്‍ സംഘ്ചാലക് ആയിരുന്ന ബാലാസാഹേബ് ദേവറസ് മാംസാഹാരപ്രിയനായിരുന്നു. നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തുനിന്ന് ആഴ്ചയില്‍ ഒരിക്കല്‍ മാംസഭക്ഷണം കഴിക്കാന്‍ അദ്ദേഹം പുറത്തുപോകുമായിരുന്നു. വി.ഡി. സവര്‍ക്കറാകട്ടെ പശുക്കളെ വളര്‍ത്തിക്കോളൂ, അവയെ ആരാധിക്കേണ്ടതില്ല (Rear cows, Do not Wor-ship Them) എന്ന ലേഖനമെഴുതി ഗോപൂജയെ പരിഹസിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തയാളാണ്.

പശുവിനെപ്പോലെതന്നെ പ്രയോജനമുള്ളവയാണ് എരുമയും കുതിരയും കഴുതയും നായയുമെന്നും പശുവിന്റെ ഉപയോഗയോഗ്യതയെ തത്പരകക്ഷികള്‍ പെരുപ്പിച്ചുകാട്ടുകയാണെന്നും പശുവിനെ വിശുദ്ധമൃഗമായി കാണുന്നത് വിഡ്ഢിത്തവും ഭ്രാന്തുമാണെന്നും സവര്‍ക്കര്‍ എഴുതി. ഹിന്ദുക്കള്‍ക്ക് പശുക്കളോടുള്ള ദൗര്‍ബല്യം മുതലെടുത്ത് വിദേശ ആക്രമണകാരികള്‍ അവരുടെ സൈന്യനിരയ്ക്കു മുമ്പില്‍ പശുക്കളെ വിന്യസിച്ചതുകൊണ്ടാണ് 'ഹിന്ദുസൈന്യ'ത്തിന് ഒരമ്പുപോലും തൊടുക്കാന്‍കഴിയാതെ പലപ്പോഴും പരാജയപ്പെടേണ്ടിവന്നതെന്നും സവര്‍ക്കര്‍ നിരീക്ഷിച്ചു! പിന്നെ എങ്ങനെയാണ് ഇവര്‍ ഗോവധനിരോധനത്തിന്റെ വക്താക്കളായത്?

ഗോവധനിരോധനം ആവശ്യപ്പെട്ടുള്ള 1966ലെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.കെ. സര്‍ക്കാറിന്റെ അധ്യക്ഷതയില്‍ 1967 ജൂണില്‍ ഒരു കമ്മിറ്റിയെ നിയമിച്ചത്. ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍ സംഘ്ചാലക് ആയിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍, പുരി ശങ്കരാചാര്യ നിരഞ്ജന്‍ ദേവ് തീര്‍ത്ഥ്, ചരണ്‍സിങ്, ഡി.പി. മിശ്ര, അശോക് മിത്ര, ക്ഷീരവിപ്ലവത്തിന്റെ ശില്‍പിയായ ഡോ. വര്‍ഗീസ് കുര്യന്‍ തുടങ്ങിയവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. കമ്മിറ്റി 12 സിറ്റിങ് നടത്തുകയും അതത് വിഷയങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെടെ 53 പേരെ തെളിവുകള്‍ക്കായി വിളിച്ചുവരുത്തുകയും ചെയ്തു. കമ്മിറ്റിക്കു മുമ്പാകെ ശാസ്ത്രീയമായ വാദങ്ങള്‍ നിരത്താന്‍ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ സ്ഥാപകനും അന്താരാഷ്ട്ര പ്രശസ്തനായ ജീവശാസ്ത്രജ്ഞനുമായ ഡോ. പി.എം. ഭാര്‍ഗവയെയും വിളിച്ചിരുന്നു. കമ്മിറ്റി അദ്ദേഹത്തെ വിളിച്ചുവരുത്താനുണ്ടായ ഒരു കാരണം ഇതാണ്: പി.എം. ഭാര്‍ഗവ അക്കാലത്ത് ജോലിചെയ്തിരുന്ന ഹൈദരാബാദിലെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ഒരു സെമിനാര്‍ നടന്നിരുന്നു. ഭാര്‍ഗവയായിരുന്നു അധ്യക്ഷന്‍. അതില്‍ പ്രസംഗിച്ച ഒരു ശാസ്�
Next Story

RELATED STORIES

Share it