palakkad local

അടിസ്ഥാന സൗകര്യമില്ല; മണ്ണാര്‍ക്കാട് സിവില്‍സ്റ്റേഷന്‍ പരാധീനതകളില്‍ വലയുന്നു

പാലക്കാട്: മണ്ണാര്‍ക്കാട് മിനി സിവില്‍സ്റ്റേഷന്‍ പരാധീനതകളില്‍ വലയുന്നു. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫിസ്, ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, എക്‌സൈസ്, സഹകരണസംഘം, ആദായനികുതി തുടങ്ങി നിരവധി ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്.
മിക്ക ഓഫിസുകളിലും ഫാന്‍, ലൈറ്റ് എന്നിവിയില്ലാത്ത സ്ഥിതിയാണ്. താലൂക്ക്, ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളുടെ വരാന്തയില്‍പോലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വാ ര്‍ഷിക അറ്റകുറ്റപ്പണിപോലും ഇവിടെ കൃത്യമായി നടത്തുന്നില്ല. കോമ്പൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ കാലെടുത്തു കുത്താന്‍പോലും സ്ഥലമില്ല. അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നു നിയമമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല.
സിവില്‍ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിലേക്ക് നിവേദനം അയച്ചിട്ടും നാളിതുവരെയും പരിഹാര നടപടികളുണ്ടായിട്ടില്ല. എത്രയും വേഗം മിനിസിവില്‍സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it