thrissur local

അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കി ചാലക്കുടി നഗരസഭാ ബജറ്റ്

ചാലക്കുടി: 103കോടി 96ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി എണ്‍പത്തിയഞ്ച് രൂപയുടെ വരവും 99കോടി 33ലക്ഷത്തി 91ആയിരത്തി എഴുന്നൂറ് രൂപയുടെ ചെലവും നാല് കോടി ഇരുപത്തിനാല് ലക്ഷത്തി ഏഴായിരത്തി തൊള്ളായിരത്തി എഴുപത്തയഞ്ച് രൂപയും നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചു.
കൃഷി, കുടിവെള്ള പദ്ധതി, പാര്‍പ്പിടം-പുനരധിവാസം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌കൂള്‍ സമൂച്ചയം പണിയുന്നതിനായി പത്ത് കോടി രൂപയും സ്‌കൂളിനോടനുബന്ധിച്ച് സ്റ്റേഡിയവും സ്‌പോര്‍ട്‌സ് അക്കാദമിയും നിര്‍മിക്കാനായി രണ്ട് കോടി രൂപയും ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. ടൗണ്‍ഹാ ള്‍ ഷോപ്പിങ് കോംപ്ലക്‌സ് അനക്‌സിന് മൂന്ന് കോടിയും ടൗണ്‍ഹാള്‍ വൈദ്യുതീകരണത്തിന് അമ്പത് ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
ഇതിന് പുറമേ ടൗണ്‍ഹാളിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനായി രണ്ടര കോടിയും വകയിരുത്തിട്ടുണ്ട്. അറുപത് കോടിയോളം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പോട്ടച്ചിറയുടെ പുരനുദ്ധാരണത്തിന്റെ പ്രാരംഭ ചിലവിലേക്കായി ഈ ബജറ്റില്‍ 25ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബജറ്റ് ചര്‍ച്ച വ്യാഴാഴ്ച നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it