wayanad local

അടിസ്ഥാന സൗകര്യങ്ങളില്ല; മുളഞ്ചിറ കോളനിവാസികള്‍ക്കു തീരാദുരിതം

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ മുളഞ്ചിറ കോളനിക്കാരുടെ ജീവിതം ദുരിതപൂര്‍ണം. അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ലാതെയാണ് കോളനിക്കാര്‍ കഴിയുന്നത്. 10 വീടുകള്‍ വര്‍ഷങ്ങളായി തറയില്‍ ഒതുങ്ങിയിരിക്കുകയാണ്. വാസയോഗ്യമായ വീടുകളോ വൈദ്യുതിയോ ആവശ്യത്തിനു കുടിവെള്ളമോ ഇല്ലാതെയാണ് 78 കുടുംബങ്ങള്‍ കഴിയുന്നത്.
വൈദ്യുതിയെത്തിയിട്ടുണ്ടങ്കിലും ഒരു കുടുംബത്തിന് പോലും കണക്ഷന്‍ നല്‍കിയിട്ടില്ല. കരാറുകാരന്‍ അഴിമതി നടത്തിയതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു നിര്‍മാണം ആരംഭിച്ച വീടുകള്‍ തറയില്‍ ഒതുങ്ങിയിരിക്കുകയാണ്. പുതിയ വീട് നിര്‍മിക്കാന്‍ താമസിക്കുന്ന വീട് പൊളിച്ചുനീക്കിയ കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
താല്‍ക്കാലിക കൂരയ്ക്കുള്ളിലാണ് ഇവര്‍ പിഞ്ചു കുഞ്ഞുങ്ങളുമായി കഴിയുന്നത്. അഞ്ചു കുടുംബങ്ങള്‍ വരെയാണ് ചില വീടുകളില്‍ താമസിക്കുന്നത്. 78 കുടുംബങ്ങള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിക്കാറുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്ന് കോളനിക്കാര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it