Pathanamthitta local

അടിസ്ഥാന സൗകര്യങ്ങളില്ല; തീര്‍ത്ഥാടകര്‍ക്ക് ദുരിതം

റാന്നി: ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നതു ദുരിതങ്ങള്‍ മാത്രം. മുന്നൊരുക്കങ്ങളൊന്നും നടത്താതെ ശബരിമല ഇടത്താവളങ്ങളെ പഞ്ചായത്തുകള്‍ തഴഞ്ഞതോടെയാണ് ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ ദുരിതം കാത്തിരിക്കുന്നത്.
തീര്‍ത്ഥാടനത്തിന് രണ്ടുനാള്‍ ബാക്കി നില്‍ക്കുമ്പോ ഴും റാന്നി, വടശേരിക്കര, അത്തിക്കയം, പെരുനാട്, ളാഹ, പമ്പാവാലി എവിടങ്ങളില്‍ മു ന്നൊരുക്കങ്ങള്‍ ഒന്നുംതന്നെ ആരംഭിച്ചിട്ടില്ല. ഇത്തവണ തീ ര്‍ത്ഥാടനമെത്തുന്നതിന്റെ ലക്ഷണമൊന്നും ഇടത്താവളങ്ങളില്‍ കാണാനില്ല. വെള്ളവും വെളിച്ചവും ശുചീകരണവും ഏര്‍പ്പെടുത്തുന്നതില്‍ മെല്ലെപ്പോക്കു നയമാണു പഞ്ചായത്തുകള്‍ പിന്തുടരുന്നത്. റാന്നിയില്‍ തീര്‍ത്ഥാടകര്‍ പ്രധാനമായും തമ്പടിക്കുന്നതു രാമപുരം ക്ഷേത്രത്തിലാണ്. ഇവിടെ ശുചിമുറികളില്ല.
നിലവിലുള്ളതു തകര്‍ച്ച നേരിടുകയാണ്. ശുദ്ധജലം സുലഭമായി ലഭിക്കുന്നതിനും സംവിധാന മില്ല. ബസ്‌സ്റ്റാന്‍ഡിലെ ശുചിമുറികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ബോട്ടുജെട്ടി കടവില്‍ ജില്ലാപഞ്ചായത്ത് നിര്‍മിച്ചിട്ടുള്ള ശുചിമുറികളാണ് ഏകആശ്രയം. അതാകട്ടെ രണ്ടുദിവസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ സെപ്ടിക്ടാങ്ക് നിറയുന്ന സ്ഥിതിയാണ്. ബദല്‍ സംവിധാനം പഞ്ചായത്ത് ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. വടശേരിക്കര ഇടത്താവളങ്ങളിലെ ശുചിമുറികളും നവീകരിച്ചിട്ടില്ല. ഡിടിപിസി വടശേരിക്കര പാലത്തോടു ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള 10 ശുചിമുറികള്‍ കഴിഞ്ഞ തീര്‍ഥാടന കാലത്തും അടഞ്ഞു കിടക്കുകയായിരുന്നു.
പഞ്ചായത്തിന്റെ ശുചിമുറികളും ഡിടിപിസിയുടെ വിശ്രമകേന്ദ്രവും പുനരുദ്ധരിക്കേണ്ടത് അത്യാവശ്യം. മാലിന്യ സംസ്‌കരണത്തിനും സംവിധാനം വേണം. പെരുനാട് പഞ്ചായത്ത് മഠത്തുംമൂഴി വലിയപാലം, പെരുനാട് ചന്ത, ആലപ്പാട്ടുകവല എന്നിവിടങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ശുചിമുറികള്‍ക്കും പുനരുദ്ധാരണം ആവശ്യമാണ്.
തീര്‍ഥാടന പാതകളിലെ മാലിന്യം നീക്കാനും നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. ളാഹഭവനത്തില്‍ തള്ളിയിരിക്കുന്ന മൊബൈല്‍ സാനിട്ടറി വാഗണിനും അറ്റകുറ്റപ്പണി ആവശ്യമാണ്.പ്രധാന കുളിക്കടവുകളോടു ചേര്‍ന്നു താല്‍കാലിക ശുചിമുറികള്‍ നിര്‍മിക്കുകയും വേണം. തീര്‍ഥാടകര്‍ കൂടുതലായെത്തുന്ന പാതകളിലൊന്നാണു മുക്കട ഇടമണ്‍ അത്തിക്കയം.
അറയ്ക്കമണ്‍ ജങ്ഷനില്‍ തമ്പടിച്ചാണ് അയ്യപ്പന്മാര്‍ യാത്ര തുടരുന്നത്. ഇവിടെ സ്ഥിരം ശുചിമുറി സംവിധാനമൊരുക്കാന്‍ പഞ്ചായത്തിനിതുവരെ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it