malappuram local

അടിസ്ഥാനസൗകര്യം ഒരുക്കിയാല്‍ മാത്രം പ്രവേശനം നടത്തിയാല്‍ മതി: എംസിഐ

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യം ഒരുക്കിയാല്‍ മാത്രം നാലാം ബാച്ചിലേക്കുള്ള അഡ്മിഷന്‍ നടത്തിയാല്‍ മതിയെന്ന് എംസിഐ മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ അത്യാവശ്യ സൗകര്യങ്ങള്‍ കുറവുണ്ട്. പ്രധാനമായും ഡോക്ടര്‍മാരുടെ കുറവ്, ഹോസ്റ്റല്‍, ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം എന്നിവ മെച്ചപ്പെടുത്തണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
രണ്ടാം ഘട്ട മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ നിരവധി പോരായ്മകള്‍ വ്യക്തമാക്കിയെങ്കിലും പരിഹരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം നിര്‍മാണം പുര്‍ത്തിയായിട്ടില്ല. നിലവില്‍ 300 വിദ്യാര്‍ഥികളാണ് മഞ്ചേരി മെഡിക്കല്‍ കോളജിലുള്ളത്.
കൗണ്‍സില്‍ നിര്‍ദേശ പ്രകാരമുള്ള നിയമനങ്ങളും നിര്‍മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളജിന് കഴിഞ്ഞിട്ടില്ലെന്നും സംഘം വിലയിരുത്തി.
കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള മെഡിക്കല്‍ കോളജിന്റെ പോക്ക് സുഖകരമാവില്ല. ഈ കാരണം കൊണ്ട് അംഗീകാരം റദ്ദാക്കിയേക്കുമെയെന്ന ആശങ്കയും നിലവിലുണ്ട്.
സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ടേക്കും. കഴിഞ്ഞ ഒക്ടോബര്‍ 8നാണ് പ്രഫ.ആര്‍ എ കുശ്‌വ, മരാമി ദത്ത, പത്മാക്കര്‍ പണ്ഢിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ എംസിഐ പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it