Kerala

അടിയൊഴുക്കിലും തളരാതെ മുഖ്യനും കൂട്ടരും

അടിയൊഴുക്കിലും തളരാതെ  മുഖ്യനും കൂട്ടരും
X
Oommen-Chandy-finalകൊച്ചി: സര്‍ക്കാര്‍ വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും 1970 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി പത്താംതവണയും പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നു വിജയം കൈവരിച്ചു. എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ ജെയ്ക്ക് സി തോമസിനെക്കാള്‍ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയം നേടിയത്. മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ കോട്ടയത്തുനിന്നും 33,632 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം കൈവരിച്ചത്. ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ സ്ഥാനാര്‍ഥിയായ മന്ത്രി അടൂര്‍ പ്രകാശ് കോന്നിയില്‍ അഡ്വ. സനല്‍കുമാറിനെക്കാള്‍ 20,748 വോട്ടുകള്‍ കൂടുതല്‍ നേടി. അവസാന ഘട്ടത്തിലാണ് എതിര്‍ സ്ഥാനാര്‍ഥി എം ജെ ജേക്കബിനെക്കാള്‍ 6,195 വോട്ടിന്റെ ഭൂരിപക്ഷത്തിന് അനൂപ് വിജയം കണ്ടത്.
വണ്ടൂരില്‍ മന്ത്രി എ പി അനില്‍കുമാര്‍ 23,864 വോട്ടാണ് എതിര്‍ സ്ഥാനാര്‍ഥി കെ നിഷാന്ത് എന്ന കണ്ണനെക്കാള്‍ കൂടുതലായി നേടിയത്. മന്ത്രി എം കെ മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്ന് ആറാം തവണയാണ് വിജയിച്ചത്. 5,855 വോട്ടാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍വഹാബിനെക്കാള്‍ കൂടുതലായി മുനീര്‍ നേടിയത്. മന്ത്രി കെ സി ജോസഫ് ഇരിക്കൂരില്‍ 9,647 വോട്ടിനാണ് വിജയിച്ചത്. അവസാന ഘട്ടംവരെ പരാജയപ്പെട്ടുവെന്ന കരുതിയ മന്ത്രി പി കെ അബ്ദുറബ്ബ് തിരൂരങ്ങാടിയില്‍ എതിര്‍സ്ഥാനാര്‍ഥി നിയാസിനെക്കാള്‍ 6,043 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് 38,057 വോട്ട് നേടിയാണ് വിജയിച്ചിരിക്കുന്നത്. മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് തൊടുപുഴ മണ്ഡലത്തില്‍ നിന്ന് ഇത്തവണയും വിജയിച്ച പി ജെ ജോസഫാണ്. എതിര്‍ സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനെക്കാള്‍ 45,108 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോസഫ് നേടിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് 18,621 വോട്ടാണ് കൂടുതല്‍ നേടിയത്. വി എസ് ശിവകുമാര്‍ തിരുവനന്തപുരത്ത് ആന്റണി രാജുവിനെക്കാള്‍ 10,905 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നിയമസഭയിലേക്കെത്തുന്നത്. കളമശ്ശേരിയില്‍ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വിജയം.

തോറ്റ പ്രമുഖര്‍
ഉദുമ- കെ സുധാകരന്‍ (തോല്‍വി 3,832 വോട്ടിന്)
തലശ്ശേരി- എ പി അബ്ദുല്ലക്കുട്ടി 36,624
കല്‍പ്പറ്റ- എം വി ശ്രേയംസ് കുമാര്‍ 13,083
കുറ്റിയാടി- കെ കെ ലതിക 1,157
കുന്ദമംഗലം- ടി സിദ്ദീഖ് 11,205
നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത് 11,504
താനൂര്‍- അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി 4,918
പട്ടാമ്പി-സി പി മുഹമ്മദ് 7,404
ഒറ്റപ്പാലം- ഷാനിമോള്‍ ഉസ്മാന്‍ 16,088
കോങ്ങാട്- പന്തളം സുധാകരന്‍ 13,271
കുന്ദംകുളം- സി പി ജോണ്‍ 7,782
തൃശൂര്‍-പത്മജ വേണുഗോപാല്‍ 6,987
കൊടുങ്ങല്ലൂര്‍- കെ പി ധനപാലന്‍ 22,791
കൊച്ചി- ഡൊമിനിക് പ്രസന്റേഷന്‍ 1,086
എറണാകുളം- സെബാസ്റ്റിയന്‍ പോള്‍ 11,996
മൂവാറ്റുപുഴ- ജോസഫ് വാഴയ്ക്കന്‍ 9,375
കോതമംഗലം- ടി യു കുരുവിള 19,282
ഇടുക്കി- ഫ്രാന്‍സിസ് ജോര്‍ജ് 9,333
ചെങ്ങന്നൂര്‍- പി സി വിഷ്ണുനാഥ് 7,983
പത്തനാപുരം- ജഗദീഷ് 24,567
ചടയമംഗലം- എം എം ഹസ്സന്‍ 21,928
ഇരവിപുരം- എ എ അസീസ് 28,803
വര്‍ക്കല- വര്‍ക്കല കഹാര്‍ 2,386
നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ് 9,543

വിജയിച്ച പ്രമുഖര്‍
ഇരിക്കൂര്‍- കെ സി ജോസഫ് (ജയം 9,647 വോട്ടിന്)
അഴീക്കോട്- കെ എം ഷാജി 2,287
കണ്ണൂര്‍- രാമചന്ദ്രന്‍ കടന്നപ്പള്ളി 1,196
ധര്‍മടം- പിണറായി വിജയന്‍ 36,905
തലശ്ശേരി- എ എന്‍ ശംസീര്‍ 34,117
മട്ടന്നൂര്‍ - ഇ പി ജയരാജന്‍ 43,381
കല്‍പ്പറ്റ- സി കെ ശശീന്ദ്രന്‍ 13,083
പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍ 4,101
കോഴിക്കോട് സൗത്ത്- എം കെ മുനീര്‍ 6,327
കുന്ദമംഗലം- പി ടി എ റഹീം 11,205
വണ്ടൂര്‍- എ പി അനില്‍കുമാര്‍ 23,864
പെരിന്തല്‍മണ്ണ- മഞ്ഞളാംകുഴി അലി 5,79
മങ്കട- ടി എ അഹമ്മദ് കബീര്‍ 1,508
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി 38,057
തിരൂരങ്ങാടി- പി കെ അബ്ദുറബ്ബ് 6,043
തവനൂര്‍- കെ ടി ജലീല്‍ 17,064
പൊന്നാനി - പി രാമകൃഷ്ണന്‍ 15,640
തൃത്താല- വി ടി ബല്‍റാം 10,547
മലമ്പുഴ- വി എസ് അച്യുതാനന്ദന്‍ 27,142
പാലക്കാട്- ഷാഫി പറമ്പില്‍ 17,483
തരൂര്‍- എ കെ ബാലന്‍ 23,068
ഗുരുവായൂര്‍- കെ വി അബ്ദുല്‍ ഖാദിര്‍ 15,098
തൃശൂര്‍- വി എസ് സുനില്‍കുമാര്‍ 6,987
കളമശ്ശേരി- വി കെ ഇബ്രാഹിം കുഞ്ഞ് 12,118
പറവൂര്‍- വി ഡി സതീശന്‍ 20,643
വൈപ്പിന്‍- എസ് ശര്‍മ 19,353
തൃപ്പൂണിത്തുറ- എം സ്വരാജ് 4,467
തൃക്കാക്കര- പി ടി തോമസ് 11,996
പിറവം- അനൂപ് ജേക്കബ് 6,195
ഉടുമ്പന്‍ചോല- എം എം മണി 1,109
തൊടുപുഴ- പി ജെ ജോസഫ് 45,587
പീരുമേട്- ഇ എസ് ബിജിമോള്‍ 314
പാലാ- കെ എം മാണി 4,703
കടുത്തുരുത്തി- മോന്‍സ് ജോസഫ് 42,256
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 33,632
പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി 27,092
പൂഞ്ഞാര്‍- പി സി ജോര്‍ജ് 27,821
ആലപ്പുഴ- തോമസ് ഐസക് 7,196
അമ്പലപ്പുഴ- ജി സുധാകരന്‍ 22,621
ഹരിപ്പാട്- രമേശ് ചെന്നിത്തല 18,621
തിരുവല്ല- മാത്യു ടി തോമസ് 8,262
ആറന്‍മുള- വീണ ജോര്‍ജ് 7,646
കോന്നി- അടൂര്‍ പ്രകാശ് 20,748
കുന്നത്തൂര്‍- കോവൂര്‍ കുഞ്ഞുമോന്‍ 20,529
പത്തനാപുരം- കെ ബി ഗണേഷ്‌കുമാര്‍ 24,567
ചടയമംഗലം- മുല്ലക്കര രത്‌നാകരന്‍ 21,928
കൊല്ലം- മുകേഷ് 17,611
നെടുമങ്ങാട്- സി ദിവാകരന്‍ 3,621
വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍ 7,622
തിരുവനന്തപുരം- വി എസ് ശിവകുമാര്‍ 10,905
നേമം- ഒ രാജഗോപാല്‍ 8,671
Next Story

RELATED STORIES

Share it