അടിയന്തര അഭയാര്‍ഥി സഹായ പദ്ധതിയുമായി ഇയു

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയന്‍ അഭയാര്‍ഥികള്‍ക്കായി അടിയന്തര സഹായപദ്ധതി ആവിഷ്‌കരിക്കുന്നു. അഭയാര്‍ഥി പ്രതിസന്ധി കൈകാര്യം ചെയ്യാനാവാതെ ഗ്രീസ് ബുദ്ധിമുട്ടുന്നതിനിടെയാണ് യൂനിയന്‍ പുതിയ പദ്ധതിയൊരുക്കുന്നത്.
അഭയാര്‍ഥി പ്രശ്‌നം അനുഭവിക്കുന്ന അംഗരാജ്യങ്ങള്‍ക്കായി 30 കോടി യൂറോ അനുവദിക്കും. അടുത്ത മൂന്നു വര്‍ഷത്തില്‍ 70 കോടി യൂറോയും ചെലവിടും. ഇതുസംബന്ധിച്ച പദ്ധതിയുടെ കരട് യൂറോപ്യന്‍ ഇയു എക്‌സിക്യൂട്ടീവ് ബുധനാഴ്ച യൂറോപ്യന്‍ യൂനിയനില്‍ സമര്‍പ്പിക്കും.
യൂറോപ്പിനും പുറത്തും ഫണ്ട് വിനിയോഗിക്കും. സഹായം വൈകിയാല്‍ ഗ്രീക്ക് അതിര്‍ത്തിയില്‍ മാനുഷിക ദുരന്തമുണ്ടാവുമെന്നു കഴിഞ്ഞ ദിവസം യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ഗ്രീസ്-മാസിഡോണിയ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.
ആദ്യമായിട്ടാണ് യൂറോപ്യന്‍ യൂനിയന്‍ യുഎന്നുമായും മറ്റു സംഘടനകളുമായും ചേര്‍ന്നു നേരിട്ട് അഭയാര്‍ഥി ക്ഷേമ പ്രവര്‍ത്തനരംഗത്തേക്കിറങ്ങുന്നത്. അഭയാര്‍ഥി ആധിക്യത്താല്‍ ബുദ്ധിമുട്ടുന്ന തുര്‍ക്കിക്കും ഇത് സഹായകരമാവും.
Next Story

RELATED STORIES

Share it