Idukki local

അടിമാലി പഞ്ചായത്തില്‍ ഭരണാധികാരികളായി രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍

അടിമാലി: അടിമാലി പഞ്ചായത്തില്‍ വളയം തിരിക്കാന്‍ ഇനി ഡ്രൈവര്‍മാര്‍. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെസ്മിതമുനിസ്വാമിയും വൈസ്പ്രസിഡന്റായി തിരഞ്ഞെടുത്ത ബിനു ചോപ്രയും അടിമാലി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍മാരാണ്.പഞ്ചായത്ത് ഭരണം ഓട്ടോഡ്രൈവര്‍മാരുടെകൈകളില്‍ എത്തിയതോടെ ഏറെ സന്തോഷത്തിലാണ് സറ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാര്‍.
പ്രസിഡന്റായസ്മിത രണ്ട് വര്‍ഷംമുന്‍പാണ് ഉപജീവനത്തിനായി ഓട്ടോഡ്രൈവറുടെവേഷത്തില്‍ അടിമാലി ടൗണില്‍എത്തിയത്. ജില്ലയിലെആദിവാസിവനിതകള്‍ക്ക് സ്വയംതൊഴിലിനായി സര്‍ക്കാര്‍നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് സ്മിതയ്ക്ക് ഓട്ടോ ലഭിച്ചത്.അടിമാലി സ്റ്റാന്‍ഡിലെ ഏകവനിത ഓട്ടോഡ്രൈവറും സ്മിതതന്നെ. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി തന്റെഓട്ടോഓടിച്ചാണ് പഞ്ചായത്തിലേക്ക് സ്മിത എത്തിയത്.
പഞ്ചായത്ത്ഭരണം ഏറെ ഭാരിച്ച ഉത്തരവാദിത്വമാണെങ്കിലും തന്റെ ഡ്രൈവര്‍കുപ്പായം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് സ്മിതപറഞ്ഞു.കൊരങ്ങാട്ടി നൂറാങ്കരസ്വദേശിയാണ് സ്മിത ഭര്‍ത്താവ് മുനിസ്വാമി ഓട്ടോഡ്രൈവറാണ് മക്കള്‍ അനന്തു അഞ്ജന.
വൈസ് പ്രസിഡന്റായ ബിനു ചോപ്ര തന്റെ പതിനാലാംവയസ്സിലാണ് ചോപ്ര ഓട്ടോയുമായി അടിമാലി സ്റ്റാന്‍ഡില്‍ എത്തിയത്.തന്റെ ഓട്ടോയുടെ പേരായ ചോപ്ര എന്നനാമം നാട്ടുകാര്‍തന്റെ പേരിനൊപ്പം ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയതോടെ ബിനു പിന്നീട് ചോപ്ര ബിനു എന്നറിയപ്പെടുകയായിരുന്നു.30ഓളം വര്‍ഷംചോപ്ര എന്ന പേരിലെ ഡ്രൈവര്‍ പരിവേഷവും ഓട്ടോഡ്രൈവര്‍മാരായ തന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് തനിക്ക് വിജയം സമ്മാനിച്ചതെന്ന് ബിനുപറഞ്ഞു.
അടിമാലിയിലെ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണനനല്‍കുമെന്നും ബിനുപറഞ്ഞു.രാഷ്ടീയപാര്‍ട്ടികളെ അമ്പരപ്പിച്ചുകൊണ്ട് അടിമാലി മാന്നംകാലവാര്‍ഡില്‍നിന്നും സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ചാണ് ബിനുപഞ്ചായത്തിലെത്തിയത്.
ഓട്ടോതൊഴിലാളിയൂനിയന്‍ ഐ എന്‍ റ്റി യു സി യുടെസെക്രട്ടറിയായി ഏറെനാള്‍ പ്രവര്‍ത്തിച്ച അടിമാലിയില്‍ ഫയര്‍ സറ്റേഷന്‍ അനുവദിക്കു—തിനായി ഏഴോളം ദിവസം നിരാഹാരംകിട ബിനു പിന്നീട് നാട്ടുകാരുടെ പ്രീയങ്കരനായിമാറുകയായിരുന്നു.
Next Story

RELATED STORIES

Share it