അടിമാലിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ ജനങ്ങള്‍ക്ക് ദുരിതം
BY Sumeera SMR11 April 2016 5:07 AM GMT
Sumeera SMR11 April 2016 5:07 AM GMT
അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അംഗങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് പഞ്ചായത്തില്‍ നടത്തുന്ന പരിപാടി ജനങ്ങള്‍ക്ക് ദുരിതമായി. അടിമാലി ഗ്രാമപ്പഞ്ചായത്തി ല്‍ നാലു ദിവസമാണ് പുതുക്കുന്നതിന് അവസരം ഒരുക്കിയിരുന്നത്.
രണ്ടു ദിവസം ഇരുമ്പുപാലത്തും രണ്ടു ദിവസം അടിമാലി ടൗണിലുള്ള പഞ്ചായത്ത് ടൗണ്‍ ഹാളിലുമാണ് പരിപാടി നടന്നത്. നാലു ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നാലു ദിവസം കൊണ്ട് 1400 കുടുംബങ്ങളുടെ ഇന്‍ഷുറന്‍സ് മാത്രമാണ് പുതുക്കിയത്. ഇന്നലെ അവസാന ദിവസമാണെന്ന പ്രചരണം ഉണ്ടായതോടെ രാത്രി ഏഴു മണിക്കു ശേഷവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.21 വാര്‍ഡുകളുള്ള അടിമാലി പഞ്ചായത്തില്‍ ആയിരക്കണക്കിന് അംഗങ്ങളാണ് പദ്ധതിയില്‍ ഉള്ളത്. ഇതിന് നാലു ദിവസം മാത്രം അനുവദിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതമായത്.
അധികൃതര്‍ ആവശ്യമായ പ്രചരണം നല്‍കാതെ പദ്ധതി നടത്തിയതു മൂലം ബഹു ഭൂരിപക്ഷം ജനങ്ങളും സംഭവം അറിഞ്ഞിട്ടില്ല. എന്നാല്‍ ആദ്യഘട്ടമാണ് ഇന്നലെ അവസാനിച്ചതെന്നും ജൂണ്‍ 30 വരെ പുതുക്കുന്നതിന് കാലാവധിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT