thiruvananthapuram local

അടക്കക്കും വെറ്റിലക്കും തീവില; ചെറുകിട വ്യാപാരികള്‍ ദുരിതത്തില്‍

കിളിമാനൂര്‍: വേനല്‍ കടുത്തതോടെ വെറ്റിലക്കും അടയ്ക്കക്കും തീവിലയായത് ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കുന്നു. മുറുക്ക് ശീലമാക്കിയയവര്‍ക്കും ഇതൊരു തിരിച്ചടിയാണ്. പുകയിലയും അടയ്ക്കയും ചേര്‍ത്തുള്ള മുറുക്ക് ആരോഗ്യത്തിനു ഹാനികരമാണെങ്കിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത് ഇന്നും പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ശീലമാണ്. ഇത് രണ്ടും കാര്‍ഷിക വിളകളുമാണ്.
വെറ്റില, അടയ്ക്ക എന്നിവയുടെ കൃഷി ഗ്രാമീണ മേഘലയില്‍ ഒരു കാലത്ത് പല കുടുംബങ്ങളുടെയും ജീവിതോപാധിയായിരുന്നു. റബ്ബര്‍ കടന്നുവന്നതോടെ ഗ്രാമങ്ങളില്‍ അടയ്ക്കകൃഷി അന്യമായി. കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കു അടയ്ക്കകൃഷി തന്നെ നിരോധിക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് വടക്കേ ഇന്ത്യയില്‍ കര്‍ഷകര്‍ സമരവും തുടങ്ങിയിരുന്നു. പിന്നീട് നിരോധനം ശീതീകരണ പെട്ടിയിലായി. വെറ്റില കൃഷി ഇന്നും ഗ്രാമീണ മേഘലയില്‍ പലയിടത്തും കാണാം. എങ്കിലും വ്യാപകമല്ല.
വ്യാപാരികള്‍ ഒരു അടയ്ക്കക്ക് 3 രൂപ വരെ വില ഈടാക്കുന്നുണ്ട്. 24 വെറ്റില ചേര്‍ന്നതാണ് ഒരടുക്ക്. ഇതിനു 35 രൂപവരെയും ഈടാക്കുന്നു. 4 അടുക്ക് ചേര്‍ന്ന ഒരു കെട്ടിന് 120 മുതല്‍ 140 രൂപവരെയുമാണ് വില. ചെറുകിട കച്ചവടക്കാര്‍ ഒരു മുറുക്കിന് 5 രൂപയാണ് ഇപ്പോള്‍ വാങ്ങുന്നത്. വേനല്‍ കടുത്തതിനാല്‍ വെള്ളക്ഷാമ വും രൂക്ഷമാണ്.
ഇതോടെ വെറ്റിലക്കൊടികളും കരിഞ്ഞുതുടങ്ങി. വെറ്റിലയും അടയ്ക്കയും ഗ്രാമീണ മേഖലയില്‍ പോലും ഇപ്പോള്‍ കിട്ടാക്കനിയായിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it