Alappuzha local

അഞ്ഞൂറു വില്ലേജുകളില്‍  ഓണ്‍ലൈന്‍ പോക്കുവരവ് ഉടന്‍ നടപ്പാക്കും: മന്ത്രി അടൂര്‍ പ്രകാശ്

ആലപ്പുഴ:അഞ്ഞൂറുവില്ലേജുകളില്‍ മാര്‍ച്ച് 31 ന് മുമ്പ് ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലയിലെ ഓണ്‍ലൈന്‍ പോക്ക് വരവ് പദ്ധതിയും പട്ടയമേളയുടെ ഉദ്ഘാടനവും കലക്‌റ്റ്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ച് 31 ന് മുമ്പ് സംസ്ഥാനത്ത് രണ്ടണ്‍ുലക്ഷത്തോളം പട്ടയങ്ങള്‍ കൊടുത്തു തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഇതുവരെ 1,48,464 പേര്‍ക്ക് പട്ടയം നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വളരെക്കാലമായി നിലനിന്ന അപേക്ഷകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. പട്ടയമേളയില്‍ ജില്ലയില്‍ 275 പേര്‍ക്ക് പട്ടയ/കൈവശ രേഖ വിതരണം ചെയ്തു. ഇതില്‍ 193 പേര്‍ക്ക് പട്ടയവും 61 പേര്‍ക്ക് കൈവശാവകാശ രേഖയും നല്‍കി. കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട 21 പേര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റും വിതരണം മന്ത്രി വിതരണം ചെയ്തു.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അതേ ദിവസം തന്നെ പേരില്‍ കൂട്ടിനല്‍കുന്ന നടപടിയാണ് എടുത്തുവരുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പും റവന്യൂവകുപ്പും ഐ.ടി വകുപ്പും കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമി കൈമാറ്റം നടന്നുകഴിഞ്ഞാല്‍ പേരില്‍ കൂട്ടിലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. റവന്യൂ വകുപ്പിനെ ആധുനികീകരിച്ച് കാലഘട്ടത്തിനനുസരിച്ച് മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സംസ്ഥാനത്ത് സംഘടിപ്പിച്ച റവന്യൂ-സര്‍വ്വേ അദാലത്തുകളില്‍ 4,86,000 പരാതികള്‍ ലഭിച്ചതില്‍ 3,73,000 പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. അതില്‍ അധികം പരാതികളും ഭൂമി പോക്കുവരവുമായി ബന്ധപ്പെട്ടതായിരുന്നു.2015 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഓണ്‍ലൈന്‍ പോക്കുവരവിന് തുടക്കം കുറിച്ചത്. വില്ലേജ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കാന്‍ നടപടി എടുത്തു.
അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ നല്‍കുന്ന എല്ലാവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരുന്നു. 1,84, 17,837 പേര്‍ക്ക് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് കഴിഞ്ഞു.
24 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.കടല്‍ , കായല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിക്കുന്നതിന് തീര സംരക്ഷണ നിയമപ്രകാരം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്‍്. മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാം ഭൂമിയില്‍ അവകാശം നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
അതിലുള്ള നൂലാമാലകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായും റവന്യൂ മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ പദ്മകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി ആര്‍ ആസാദ് സംസാരിച്ചു
Next Story

RELATED STORIES

Share it