Flash News

അഞ്ജു ബോബിജോര്‍ജിന് 'ഖേലോ ഇന്ത്യ'യില്‍ അംഗത്വം

അഞ്ജു ബോബിജോര്‍ജിന് ഖേലോ ഇന്ത്യയില്‍ അംഗത്വം
X
anjubobbygeorge.jpg.image.784.410

തിരുവനന്തപുരം: സ്‌പോട്‌സ്  കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനം രാജിവച്ചിറങ്ങിയ അഞ്ജു ബോബി ജോര്‍ജിന് കേന്ദ്ര സര്‍ക്കാരിന്റെ 'ഖേലോ  ഇന്ത്യ' പദ്ധതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗത്വം ലഭിച്ചു. നേരത്തെ തന്നെ ഖേലോ ഇന്ത്യയിലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണത്തിന് അഞ്ജു സമ്മതം അറിയിച്ചിരുന്നു. അഞ്ജുവിനെ കൂടാതെ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ 'ഖേലോ ഇന്ത്യ' എന്ന് പേര് മാറ്റിയത്.
കായിക വികസനത്തിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ മേല്‍നോട്ടവും ഈ സമിതിയ്ക്കാണ്.
Next Story

RELATED STORIES

Share it