Flash News

അഞ്ജുവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും രാജിവെച്ചു

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി അഞ്ജു ബോബിജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  കൗണ്‍സിലിലെ 13 അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവച്ചു.
കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയെന്നും കായികരംഗത്തെ അഴിമതി ഇല്ലാതാക്കാന്‍ എത്തിക്‌സ് കമ്മിറ്റി രൂപീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കമിട്ടതെന്നും അഞ്ജു ആരോപിച്ചു. തന്റെ മെയിലുകള്‍ ചോര്‍ത്തുന്നതായി അറിഞ്ഞുവെന്നും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് അഴിമതികള്‍ പുറത്തുകൊണ്ടുവരണമെന്നും അഞ്ജു അഭ്യര്‍ഥിച്ചു.
[related]അഞ്ചു മെഡലുകള്‍ കിട്ടിയ കോച്ച് എന്ന നിലയിലാണ് തന്റെ സഹോദരന്‍ അജിത്തിനെ പരിശീലകനായി നിയമിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലല്ല സര്‍ക്കാരാണ് അജിത്തിനെ നിയമിച്ചതെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പരിശീലക സ്ഥാനം രാജിവയ്ക്കുമെന്നും അഞ്ജു അറിയിച്ചു.
സ്‌പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച് സ്‌പോര്‍ട്‌സ് മന്ത്രി ഇപിജയരാജന്‍ തന്നോട് തട്ടിക്കയറിയതായി അഞ്ജു ഏതാനും ദിവസം മുന്‍പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജുവും കൗണ്‍സില്‍ അംഗങ്ങളും രാജിവെച്ചൊഴിഞ്ഞത്.
അതേസമയം കായിക വികസനത്തിനുള്ള 'ഖേലോ ഇന്ത്യ' പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ജുവിന് പദവി നല്‍കുമെന്നറിയുന്നു.
Next Story

RELATED STORIES

Share it