Flash News

അഞ്ജുബോബി ജോര്‍ജ് അഴിമതിക്കാരിയെന്ന് ടിപി ദാസന്‍

അഞ്ജുബോബി ജോര്‍ജ് അഴിമതിക്കാരിയെന്ന് ടിപി ദാസന്‍
X
anju

[related] തിരുവന്തപുരം: സ്‌പോട്‌സ് കൗണ്‍സിലില്‍ അഞ്ജു ബേബി ജോര്‍ജ മൂന്ന് അഴിമതികള്‍ നടത്തിയതായി സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് ടിപി ദാസന്‍ ആരോപിച്ചു. യോഗ്യതയില്ലാത്ത സഹോദരനെ ഉന്നത പദവിയില്‍ ഇരുത്തിയെന്നും ഒളിമ്പ്യന്‍ സുരേഷ് ബാബു ഇരുന്ന പദവിയിലാണ് സഹോദരനെ നിയമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോച്ചുകളുടെ സ്ഥലം മാറ്റത്തിലും വന്‍ അഴിമതി നടന്നതായി അദ്ദേഹം പറഞ്ഞു. സ്‌പോട്‌സ് കൗണ്‍സില്‍ സ്ഥാനത്തേയ്ക്ക് ടിപി ദാസന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ദാസന്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ജു ബേബി ജോര്‍ജിനെ മറയാക്കി സ്‌പോട്‌സ് കൗണ്‍സിലില്‍ അഴിമതി നടത്താന്‍ നീക്കമുണ്ടായിരുന്നതായി കായിക മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു.ടിപി ദാസനെ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടാക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡണ്ട് സ്ഥാനത്തില്‍ ഊഹാപോഹം വേണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Next Story

RELATED STORIES

Share it