Idukki local

അഞ്ച് ദിവസത്തിനിടെ കാണാതായത് അഞ്ചു പെണ്‍കുട്ടികളെ

തൊടുപുഴ: ജില്ലയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കാണാതായത് അഞ്ച് പെണ്‍കുട്ടികളെ.കഴിഞ്ഞ ബുധനാഴ്ച നാല് പെണ്‍കുട്ടികളെയാണ് ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്ന് കാണാതായത്.
വണ്ടിപ്പെരിയാര്‍,മൂന്നാര്‍,അടിമാലി,വാഗമണ്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായത്.വ്യാഴാഴ്ചയാണ് പെരുവന്താനം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 18കാരിയെ കാണാതായത്. അഞ്ച് സംഭവങ്ങളിലും ബന്ധുക്കള്‍ പരാതി നല്‍കി. കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലിസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും കാണാതായിരിക്കുന്നത് 15,16 വയസുള്ളവരെയാണ്. പ്രണയത്തില്‍ കുടുങ്ങി കാമുകനൊപ്പം നാട് വിട്ടതാണ് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ല പോലിസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി്. തൊടുപുഴ സ്റ്റേഷനിലെ വനിത സെല്ലിലും ഇത്തരത്തില്‍ ദിനം പ്രതി പെണ്‍കുട്ടികളെ കണാതായ പരാതികളുമായി മാതാപിതാക്കന്‍മാര്‍ എത്തുന്നതും നിത്യസംഭവമാണ്.
എന്നാല്‍ മിക്ക കേസുകളിലും പെണ്‍കുട്ടികള്‍ പ്രണയിച്ച് ഒളിച്ചോടുകയാണ് പതിവ്.പോലിസ് പിടിയിലാവുന്ന കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കൗണ്‍സലിങ് നല്‍കി വിട്ടയ്ക്കുകയാണ് പതിവ്.
മിക്ക കേസുകളും പരാതി നല്‍കിയതിനുശേഷം പോലിസ് സ്‌റ്റേഷനുകളില്‍ ഒത്തുതീര്‍പ്പാക്കും.ഇത്തരത്തില്‍ ജില്ലയില്‍ ദിനം പ്രതി ഒന്നിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതയാണ് ജില്ല ക്രൈം റെക്കോര്‍ട്‌സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളിലെക്കാള്‍ കൂടൂതലായി പെണ്‍കുട്ടികള്‍ നാടുവിടുന്നതായും പോലിസ് പറയുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ മൂന്നാറില്‍ കുടൂതലായി കണ്ടുവരുന്നതായി പോലിസ് പറയുന്നു.
ചില കേസുകളില്‍ പെണ്‍കുട്ടികളെ കണ്ടെത്താനാവത്തതും പോലിസിനു തലവേദനയായിമാറി.ഫേസ്ബുക്ക്, വാട്‌സ് ആപ് ബന്ധങ്ങളാണ് പെണ്‍കുട്ടികളെ മിക്ക കേസുകളിലും കെണിയില്‍ വീഴ്ത്തുന്നതെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it