അഞ്ച് ഡിസിസി ഉപസമിതികള്‍ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചു

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഡിസിസി ഉപസമിതികളുടെ റിപോര്‍ട്ട് സമര്‍പ്പണം തുടരുന്നു. പട്ടിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. എന്നാല്‍ അഞ്ചു ഡിസിസികള്‍ മാത്രമാണ് പട്ടിക നല്‍കിയത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് ഡിസിസി ഉപസമിതികളാണ് പട്ടിക കൈമാറിയത്.
ഇന്നു രാവിലെ കെപിസിസി ആസ്ഥാനത്ത് വി എം സുധീരന്റെ അധ്യക്ഷതയില്‍ ഉപസമിതികളുടെ യോഗം ചേരും. പട്ടികയില്‍ നാലുപേരില്‍ കൂടുതല്‍ ഉണ്ടാകരുതെന്നു നിര്‍ദേശമുണ്ടായിരുന്നു. ഈ പട്ടികയ്ക്കു പുറത്തുള്ളവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കേണ്ടെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ടു നിര്‍ദേശങ്ങളും നടപ്പാകാന്‍ സാധ്യതയില്ല. പല മണ്ഡലത്തിലും സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയും നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. സിറ്റിങ് എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മാത്രമേ ഒഴിവാക്കല്‍ നടക്കൂവെന്നാണ് സൂചന.
Next Story

RELATED STORIES

Share it