അഞ്ച് എംപിമാര്‍ക്ക് സന്‍സദ് രത്‌ന അവാര്‍ഡ്

ചെന്നൈ: പുതുമുഖങ്ങളായ നാലുപേരടക്കം അഞ്ചു ലോക്‌സഭാംഗങ്ങള്‍ക്ക് സന്‍സദ് രത്‌ന അവാര്‍ഡ് സമ്മാനിച്ചു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹരായ രാജസ്ഥാനിലെ പാലി എംപി പി പി ചൗധരി, ഹീന വിജയ്കുമാര്‍ (നന്ദുര്‍ബാര്‍ എംപി), ശിവസേനയുടെ ശ്രീരാഗ് അപ്പ ബാര്‍നെ (മാവെല്‍ എംപി), ഹിന്‍ഗോലിയിലെ കോണ്‍ഗ്രസ് എംപി രാജീവ് ശങ്കര്‍ റാവു സതവ് എന്നിവര്‍ പുതുമുഖങ്ങളാണ്.
രണ്ടുതവണ എംപിയായ ശിവസേനയുടെ ശിവാജി അധല്‍ റാവു പാട്ടീല്‍ (ശിരൂര്‍), കേരളത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ മുന്‍ രാജ്യസഭാഗം പി രാജീവ് എന്നിവരും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. പാര്‍ലമെന്റിലെ എംപിമാരുടെ പ്രകടനവും ചര്‍ച്ചകളിലെ സാന്നിധ്യവും സ്വകാര്യ ബില്ലവതരണവും ഹാജര്‍ നിലയുമൊക്കെ പരിശോധിച്ചാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് അവാര്‍ഡ് കമ്മറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it