അഞ്ച് ഇതര സംസ്ഥാനക്കാരെ പോലിസ് തേടുന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട ശേഷം നാട്ടിലേക്കു കടന്ന അഞ്ച് ഇതര സംസ്ഥാനക്കാരെ തേടി പോലിസ്. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28നു ശേഷം ഇരിങ്ങോള്‍ ഭാഗത്തു നിന്ന് അപ്രത്യക്ഷരായ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളാണിവ. ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ ഇവര്‍ ഈ സംസ്ഥാനങ്ങളില്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ചിലത് നിലവില്‍ സ്വിച്ച് ഓഫാണ്. അന്വേഷണ സംഘം ഇതിനകം ഈ സംസ്ഥാനങ്ങളില്‍ എത്തി അവിടങ്ങളിലെ പോലിസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ജിഷയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. 25,000 കോളുകളില്‍ നിന്ന് നൂറ് കോളുകള്‍ മാത്രമാക്കി ചുരുക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ജിഷയെ നിരന്തരം ബന്ധപ്പെട്ടിരുന്ന മധ്യവയസ്‌കയെ പോലിസ് ചോദ്യം ചെയ്തതായാണു വിവരം.
Next Story

RELATED STORIES

Share it