Flash News

അഞ്ച് ആശുപത്രികള്‍ക്ക് 600 കോടി പിഴയിട്ട് കെജരിവാള്‍ സര്‍ക്കാര്‍

അഞ്ച് ആശുപത്രികള്‍ക്ക് 600 കോടി പിഴയിട്ട് കെജരിവാള്‍ സര്‍ക്കാര്‍
X
arvind-kejriwall

ന്യൂഡല്‍ഹി: പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത ഡല്‍ഹിയിലെ അഞ്ച് ആശുപത്രികള്‍ക്ക് 600 കോടി രൂപ പിഴയിട്ട് കെജരിവാള്‍ സര്‍ക്കാര്‍.
അഡ്മിറ്റാക്കുന്ന രോഗികളില്‍ പാവപ്പെട്ട 10 ശതമാനം രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒപ്പം ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം രോഗികള്‍ക്ക് സൗജന്യ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നിബന്ധനകളോടെയാണ് ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്. ആശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ച 2007 മുതലുള്ള പിഴയാണ് ഈടാക്കുന്നത്. പിഴ അടയ്ക്കാത്തപക്ഷം കടുത്ത നടപടികളിലേയ്ക്ക് പോകുമെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ത് ഹോസ്പിറ്റല്‍, ധര്‍മ്മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ അഞ്ച് ആശുപത്രികള്‍ക്കെതിരെയാണ് പിഴ ചുമത്തിയത്‌
Next Story

RELATED STORIES

Share it