അഞ്ചു വയസ്സുകാരി മിന്നലേറ്റ് മരിച്ചു

ഇരിട്ടി: ഇടിമിന്നലേറ്റ് അഞ്ചു വയസ്സുകാരി മരിച്ചു. അങ്ങാടിക്കടവിനു സമീപം മണമരുതില്‍ ചാലിലെ തുരുത്തി പള്ളിയില്‍ ലവന്‍-സീന ദമ്പതികളുടെ മകള്‍ ദേവാനന്ദ(5)യാണു മരിച്ചത്. ഇന്നലെ വൈകീട്ട് 5.30ന് വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ശ്രീനന്ദ.
Next Story

RELATED STORIES

Share it