kozhikode local

അഞ്ചു ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ അഞ്ചു ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിലായി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ ടീമുമായി നടത്തിയ പരിശോധനയിലാണ് മേപ്പയ്യൂര്‍ കമ്പിളിക്കുന്നുമ്മല്‍ പ്രകാശന്‍(40)ആണ് അറസ്റ്റിലായത്. പ്രദേശത്ത് ചാരായം വാറ്റി വില്‍പ്പന നടത്തുന്ന കണ്ണികളിലൊരാളാണ് ഇയാളെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും കൂടുതല്‍ അന്വേഷണം നടത്തുന്നതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സജിത്ത്കുമാര്‍ അറിയിച്ചു.
പരിശോധനയില്‍ കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സജിത്ത്കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി കെ വിശ്വനാഥന്‍, ഐ എം കരുണാകരന്‍, പ്രവിന്റീവ് ഓഫിസര്‍ സുരേഷ്ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അജയകുമാര്‍, സബീറലി പങ്കെടുത്തു.
Next Story

RELATED STORIES

Share it