Pravasi

അഞ്ചു മലയാളികളെ ജീവനോടെ കുഴിച്ചുമൂടല്‍: മൂന്നു സൗദികള്‍ക്ക് വധശിക്ഷ; പ്രതികളുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്

അഞ്ചു മലയാളികളെ ജീവനോടെ കുഴിച്ചുമൂടല്‍: മൂന്നു സൗദികള്‍ക്ക് വധശിക്ഷ;  പ്രതികളുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്
X
 buried-alive

റിയാദ്: സൗദിയില്‍ അഞ്ചു മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ കോടതി വധശിക്ഷ വിധിച്ച മൂന്നു പ്രതികളുടെ കുറ്റസമ്മതം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്. പ്രതികള്‍ക്കു വധശിക്ഷ വിധിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് ഖത്വീഫ് കോടതി ഉത്തരവിട്ടത്.
2010ല്‍ ദമ്മാമിലെ ഖത്വീഫിന് അടുത്ത സഫ്‌വയിലെ കൃഷിയിടത്തിലായിരുന്നു അഞ്ചു മലയാളികളെ സ്വദേശി യുവാക്കള്‍ ജീവനോടെ കുഴിച്ചുമൂടിയത്. സംഭവം നടന്നു നാലുവര്‍ഷത്തിനു ശേഷം 2014ല്‍ കൃഷിയിടത്തിലേക്കു ചാലു കീറുന്നതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉന്നത പോലിസ് സംഘം പരിശോധന നടത്തി. ശരീരാവശിഷ്ടങ്ങളോടൊപ്പം ലഭിച്ച ഇഖാമയില്‍നിന്ന് ഇന്ത്യക്കാരുടേതാണ് മൃതദേഹം എന്നു കണ്ടെത്തി. ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകളും മരിച്ചവര്‍ മലയാളികളാണെന്നും സ്ഥിരീകരിച്ചു. കൊല്ലം കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് തടവിളയില്‍ ഷാജഹാന്‍, തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം, കന്യാകുമാരി കല്‍ക്കുളം വില്ലുകുറി ഫാത്തിമ സ്ട്രീറ്റില്‍ ലാസര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷെയ്ഖ്, കന്യാകുമാരി സ്വദേശി ബഷീര്‍ ഫാറൂഖ് എന്നിവരെയാണ് ജീവനോടെ കുഴിച്ചുമൂടിയത്.
പ്രദേശവാസികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കി നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച പ്രതികള്‍ കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞു. മദ്യലഹരിയില്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അഞ്ചുപേരെയും ബന്ധിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതികള്‍ വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ തൊഴിലുടമയുടെ മകളെ ലൈംഗികമായി പിഡിപ്പിച്ചുവെന്നും അതാണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്നും അയാള്‍ പറഞ്ഞു. കൊല്ലപ്പെട്ട അഞ്ചു പേരും ഒരുമിച്ചായിരുന്നു താമസം.
അലി ഹബീബ് എന്നു പേരുള്ള സ്വദേശി സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നതിനുള്ള ഒരുക്കം നടത്തുന്നതിനിടെ മണ്ണിനടിയില്‍ നിന്നു തുടയെല്ലുകളും മറ്റും ലഭിച്ചു. മൃഗങ്ങളുടെ എല്ലിന്‍ കഷണങ്ങളായിരിക്കുമെന്നാണ് തുടക്കത്തില്‍ കരുതിയത്. മണ്ണു നീക്കുന്നതിനിടെ രണ്ടു തലയോട്ടികള്‍ കൂടി കിട്ടിയതോടെയാണ് പോലിസില്‍ വിവരം അറിയിച്ചത്.
Next Story

RELATED STORIES

Share it