അഞ്ചു പാക് നാവികര്‍ക്ക് വധശിക്ഷ

ഇസ്‌ലാമാബാദ്: അഞ്ചു പാകിസ്താന്‍ നാവികര്‍ക്ക് പാക് നാവികകോടതി വധശിക്ഷ വിധിച്ചു. പാക് യുദ്ധക്കപ്പലും യുഎസ് ഇന്ധനക്കപ്പലുകളും റാഞ്ചാന്‍ ശ്രമം നടത്തിയെന്നാണ് കേസ്. 2014 സപ്തംബര്‍ മാസത്തിലുണ്ടായ സംഭവത്തില്‍ സബ് ലഫ്റ്റനന്റ് ഹമ്മദ് അഹ്മദിനെയും മറ്റു നാലുപേരേയുമാണ് വധശിക്ഷയ്ക്കു വിധിച്ചതെന്ന് അഹ്മദിന്റെ പിതാവ് റിട്ടയേഡ് മേജര്‍ സയീദ് അഹ്മദിനെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്തു. ഐഎസുമായി ബന്ധമുണ്ടെന്നും ആയുധങ്ങള്‍ കൈവശം വച്ചുവെന്നും ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയതായി അദ്ദേഹം ആരോപിച്ചു. പാക് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it