അഞ്ചു ദിവസത്തിനകം മഴയെത്തുന്നു

തിരുവനന്തപുരം: ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത അഞ്ചു ദിവസത്തിനകം കേരളത്തില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നിലവില്‍ സാധാരണ ഉള്ളതിനേക്കാള്‍ 5 ഡിഗ്രി ചൂട് കൂടുതലാണ് കേരളത്തിലിപ്പോള്‍. മഴ പെയ്യുന്നതോടെ ചൂടിന് രണ്ട് ഡിഗ്രിയുടെ കുറവുണ്ടാവും. മാലദ്വീപിനു മുകളില്‍ രൂപപ്പെട്ട ചക്രവാതമാണു മഴയ്ക്കു കാരണം. മെയ് അഞ്ചിനു ശേഷം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, മഴയെത്തുംമുമ്പായി കേരളത്തില്‍ കൊടും ചൂട് ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. സംസ്ഥാനത്ത് പകല്‍ താപനില ഇനിയും ഉയര്‍ന്നേക്കും. ഒപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊടും ചൂടിനും സാധ്യതയുണ്ട്.
കടലില്‍ നിന്നു വരണ്ട കാറ്റ് വീശുന്നതും അന്തരീക്ഷത്തില്‍ ഈര്‍പ്പം ഇല്ലാത്തതുമാണു ചൂട് വര്‍ധിക്കാന്‍ കാരണം. ഇതോടൊപ്പം ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ താപതരംഗം നിലനില്‍ക്കുന്നതും ചൂടു കൂടാന്‍ കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it