അഞ്ചുലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ആലുവ: തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന അഞ്ചുലക്ഷം രൂപയുടെ 100 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. ബിഹാര്‍ സ്വദേശി തബരീഷ് (22) കര്‍ണാടക, ബംഗളൂരു സ്വദേശിയായ സാക്കീബ് അക്തര്‍ (21) എന്നിവരെയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ സുരേഷ്ബാബു നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് തീവണ്ടിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പോലിസും എക്‌സൈസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫിസര്‍ കെ സി അപ്പുക്കുട്ടന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ സാജന്‍പോള്‍, സുരേഷ്ബാബു, ബിബിന്‍ ബാബു, രവി എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it