അജ്മീറില്‍ നാല് വിദേശികളെ ആക്രമിച്ചു; ആറു പേരെ പോലിസ് അറസ്റ്റ് ചെയ്തു

അജ്മീര്‍: നഗരപ്രാന്തത്തില്‍ അജ്ഞാതര്‍ നാല് വിദേശ ടൂറിസ്റ്റുകളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വിദേശികളില്‍ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.
യുഎസില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള രണ്ട് പുരുഷ ന്‍മാരും സ്‌പെയിനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളുമാണ് ആക്രമണത്തിനിരയായത്. പുഷ്‌കറില്‍ നിന്ന് അജയ്പാല്‍ ധമിലേക്ക് മോട്ടോ ര്‍ സൈക്കിളില്‍ പോവുകയായിരുന്ന വിദേശ സംഘത്തെ ആറോളം പേരടങ്ങിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് അജ്മീര്‍ പോലിസ് സുപ്രണ്ട് നിതിന്‍ ദീപ് ബ്ലഗന്‍ പറഞ്ഞു.
ആദ്യം അക്രമികള്‍ വിദേശികളെ കളിയാക്കി. ഇതിനെ ചോദ്യംചെയ്ത ടൂറിസ്റ്റുകളിലൊരാളെ അവര്‍ കല്ലുകൊണ്ട് ഇടിച്ചു. സ്ത്രീകളില്‍ ഒരാളെ വലിച്ചിഴച്ച് അവരുടെ വസ്ത്രങ്ങള്‍ കീറി. അക്രമികളില്‍ നിന്നു രക്ഷപ്പെട്ട വിദേശികള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും ബ്ലഗന്‍ പറഞ്ഞു.
പരിക്കേറ്റ വിദേശിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശികളുടെ പണമടങ്ങിയ ബാഗുകള്‍ അക്രമികള്‍ തട്ടിയെടുത്തെന്ന് അഡീഷണ ല്‍ എസ്പി അവനീഷ് കുമാര്‍ പറഞ്ഞു.
പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ആ ക്രമികളെന്നു സംശയിക്കുന്ന ആ റുപേരെ പോലിസ് അറസ്റ്റ് ചെ യ്തിട്ടുണ്ട്.
സംഭവം സംബന്ധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ പോലിസില്‍ നിന്ന് റിപോര്‍ട്ട് തേടി. റിപോര്‍ട്ട് ബന്ധപ്പെട്ട എംബസികള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it