Flash News

അജ്മാനില്‍ പാര്‍പ്പിടസമുച്ചയത്തില്‍ തീപിടുത്തം

അജ്മാനില്‍ പാര്‍പ്പിടസമുച്ചയത്തില്‍ തീപിടുത്തം
X
ajman-fire

അജ്മാന്‍:  ഇന്ത്യക്കാരടക്കം താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അജ്മാന്‍ വണ്‍ ഡവലെപ്പ്‌മെന്റ് എന്ന പേരില്‍ 12 ബഹുനില താമസ കെട്ടിടങ്ങളില്‍ രണ്ട് കെട്ടിടത്തിലാണ് തീ പിടിച്ചത്.
ഷാര്‍ജ-അജ്മാന്‍ റോഡില്‍ അസ്‌വാന്‍ പ്രദേശത്ത് നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള പുതിയതായി പണിത കെട്ടിടങ്ങളാണിവ. തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ശ്വാസ തടസ്സം നേരിട്ട ഒരു ഗര്‍ഭിണി അടക്കമുള്ളവരെ ഖലീഫ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
താമസിക്കുന്നവരുടെ യാത്രാ രേഖകളടക്കമുള്ള വില പിടിപ്പുള്ള സാധനങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്.
സംഭവ സമയത്തുണ്ടായ കാറ്റാണ് തീ പടരാന്‍ ഇടയായത്.  അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ്, യു.എ.ഇ. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. തീ പിടിച്ച വിവരം കിട്ടിയ ഉടനെ തന്നെ അജ്മാന്‍ സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ സാലഹ് മത്‌റൂഷിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഷാര്‍ജ, ദുബയ്, ഉമ്മുല്‍ ഖുവൈന്‍ എന്നീ സിവില്‍ ഡിഫന്‍സ് സംഘവും തീ അണക്കാന്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it