Flash News

അജ്മാനില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ വൈദ്യുതിയും വെള്ളവും വിച്ചേദിച്ചു

അജ്മാന്‍:  താമസക്കാരെ ഒഴിപ്പിക്കാന്‍ വേണ്ടി 16 കുടുംബങ്ങള്‍ താമസിക്കുന്ന  കെട്ടിടത്തിന്റെ ഉടമ വൈദ്യുതി ബന്ധം വിച്ചേദിച്ചു. അജ്മാനിലെ റുമൈലയിലുള്ള 5 നില കെട്ടിടത്തിലെ താമസക്കാരാണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ കഷ്ടപ്പെടുന്നത്. കെട്ടിട ഉടമയുടെ നടപടിക്കെതിരെ താമസക്കാര്‍ അജ്മാന്‍ പോലീസിലും മുനിസിപ്പാലിറ്റിയിലും പരാതി നല്‍കിയിട്ടുണ്ട്. താമസക്കാര്‍ക്കുള്ള വൈദ്യുതിയും വെള്ളവും നിഷേധിക്കാന്‍ കെട്ടിട ഉടമക്ക് യാതൊരു അവകാശവുമില്ലെന്ന് അജ്മാന്‍ നഗരസഭയുടെ കെട്ടിട തര്‍ക്ക പരിഹാര സമിതി അംഗം അബ്ദുല്‍ റഹിമാന്‍ മുഹമ്മദ് അല്‍ നുഐമി പറഞ്ഞു.
താമസക്കാരെ നിയമ വിരുദ്ധമായി ദുരിതത്തിലാക്കുന്ന കെട്ടിട ഉടമയെ വിളിച്ച് വരുത്തി നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം അറ്റകുറ്റ പണി ചെയ്യാനായി താമസക്കാരെ ഒഴിപ്പിക്കണം എന്ന് മുനിസിപ്പാലിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. താമസക്കാരെ ഒഴിപ്പിക്കാതെ തന്നെ അറ്റകുറ്റ പണി ചെയ്യാന്‍ കഴിയുമെന്ന് സമിതി നടത്തിയ പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ താമസക്കാരെ വിവിധ കാരണങ്ങള്‍ പറഞ്ഞ്്് ഒഴിപ്പിച്ച് കൂടുതല്‍ വാടക ഈടാക്കി പുതിയ ആളുകള്‍ക്ക് നല്‍കാനാണ് കെട്ടിട ഉടമകള്‍ ശ്രമിക്കാറുള്ളത്.
Next Story

RELATED STORIES

Share it