thrissur local

അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

ചാവക്കാട്: തെക്കേ ബൈപാസ് റോഡില്‍ പഴയ ദര്‍ശന തിയേറ്ററിനടുത്ത് ബൈക്കില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പാവറട്ടി മരുതയൂര്‍ പണിക്കവീട്ടില്‍ രാജനേ(52)യാണ് പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരുമനയൂര്‍ ഐഡിസി സ്‌കൂളിനടുത്ത് എടക്കളത്തൂര്‍ ജേ ാണ്‍സന്റെ മകന്‍ ജോഷി (27)മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 26നാണ് ജോഷി സഞ്ചരിച്ചിരുന്ന ബൈക്കില്‍ രാജന്‍ ഓടിച്ച വാന്‍ ഇടിച്ചത്. എന്നാല്‍, വാന്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാജന്‍ അറസ്റ്റിലായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ജോഷി ജോലിക്കായി ചാവക്കാട്ടേക്ക് വരുമ്പോഴായിരുന്നു അപകടം.
Next Story

RELATED STORIES

Share it