അജിത് ജോഗി കോണ്‍ഗ്രസ് വിടുന്നു: പുതിയ പാര്‍ട്ടി ഉടന്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി കോണ്‍ഗ്രസ് വിടുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം സൂചന നല്‍കി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആയെന്നാണ് ആരോപണം.
2014ല്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒത്തുകളിച്ച് ബിജെപി സ്ഥാനാര്‍ഥികളുടെ ജയം ഉറപ്പുവരുത്തിയതിന് അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ, കോണ്‍ഗ്രസ്സില്‍ നിന്ന് ആറു മാസം മുമ്പ് പുറത്താക്കിയിരുന്നു. അന്ന് അജിത് ജോഗിക്കെതിരേയും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു.
കോണ്‍ഗ്രസ് വിടാന്‍ അനുയായികളില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടെന്ന് ജോഗി പറഞ്ഞു. രമണ്‍ സിങില്‍ നിന്ന് ഛത്തീസ്ഗഡിനെ മോചിപ്പിക്കണമെങ്കില്‍ പുതിയ പാര്‍ട്ടി ആവശ്യമാണ്. മറിച്ചാണെങ്കില്‍ രമണ്‍ സിങ് നാലാമതും അധികാരത്തില്‍ വരും. ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ല- അദ്ദേഹം പറഞ്ഞു. ജൂണ്‍ ആറിന് മര്‍വാഹിയില്‍ ജോഗി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ജോഗിയെ പോലൊരാള്‍ പാര്‍ട്ടി വിടുന്നത് ഗുണകരമാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it