അജയ് കൃഷ്ണന്റെ മരണം: അന്വേഷണം വേണം-വിനയന്‍

കൊച്ചി: യുവ ചലച്ചിത്ര നിര്‍മാതാവ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ഇത് ആവശ്യപ്പെടണമെന്നും നിര്‍മാതാവും സംവിധായകനുമായ വിനയന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പീഡനങ്ങളും അജയ് കൃഷ്ണന്റെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇടപെട്ട് അജയ് കൃഷ്ണന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it