ernakulam local

അജയ്യരായി ആലുവ

കോതമംഗലം: 28 ാമത് റവന്യൂ ജില്ലാ കലോല്‍സവത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആലുവ കിരീടം ചൂടി. ജില്ലാ കലോല്‍സവത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയാണ് ആലുവ കിരീടം ചൂടുന്നത്.
849 പോയന്റ് നേടിയാണ് ആലുവ ജില്ലയില്‍ തങ്ങളുടെ അപ്രമാദിത്തം തുടരുന്നത്. ഇന്നലെ വരെ മൂന്നാംസ്ഥാനത്തായിരുന്ന എറണാകുളം ഉപജില്ല രണ്ടു പോയിന്റിന്റെ വ്യത്യാസത്തില്‍ പെരുമ്പാവൂരിനെ മറികടന്ന് രണ്ടാംസ്ഥാനത്തേക്ക് കയറി. 752 പോയിന്റോടെയാണ് എറണാകുളം രണ്ടാമതെത്തിയത്. 750 പോയിന്റ് നേടി പെരുമ്പാവൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തെത്തി.
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 370 പോയിന്റോടെ ആലുവ തന്നെയാണ് ഒന്നാമതെത്തിയത്. നോര്‍ത്ത് പറവര്‍(353), എറണാകുളം(315) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 315 പോയിന്റോടെ ആലുവ ഓവറാള്‍ ചാംപ്യന്മാരായി. 299 പോയിന്റോടെ എറണാകുളം രണ്ടാമതും 298 പോയിന്റ് നേടിയ അങ്കമാലി മൂന്നാമതുമെത്തി. യുപി വിഭാഗത്തില്‍ ആലുവ 144 പോയിന്റുകള്‍ നേടി. 136 പോയിന്റുമായി പെരുമ്പാവൂര്‍ രണ്ടാം സ്ഥാനക്കാരായി.
സ്‌കൂള്‍ വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപിഎസ് 48 പോയിന്റുകളോടെ ചാംപ്യന്‍മാരായി. 43 പോയിന്റുള്ള എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം എച്ച്എസ്എസ് റണ്ണേഴ്‌സ് അപായി. 40 പോയിന്റ് നേടിയ കോതമംഗലം കോട്ടപ്പടി സെന്റ് ജോര്‍ജ് ഇഎംയുപിഎസിനാണ് മൂന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 325 പോയിന്റുകള്‍ നേടിയാണ് ആലുവ ആദ്യസ്ഥാനക്കാരായത്.
302 പോയിന്റുള്ള എറണാകുളം രണ്ടാം സ്ഥാനം നേടി. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ അങ്കമാലി മൂന്നാം സ്ഥാനക്കാരായി. 108 പോയിന്റുമായി ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജേതാക്കളായി. 99 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് സ്‌കൂള്‍ റണ്ണേഴ്‌സ് അപായി. നോര്‍ത്ത് പറവൂര്‍ എസ്എന്‍വി സാംസ്‌കൃത് എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം (89).
നോര്‍ത്ത് പറവൂരിനെ (363) പിന്നിലാക്കി 380 പോയിന്റുകളാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ആലുവ നേടിയത്. എറണാകുളം 320 പോയിന്റുകള്‍ നേടി.
നോര്‍ത്ത് പറവൂര്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസാണ് സ്‌കൂള്‍ വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത് (138) വിദ്യാധിരാജ വിദ്യാഭവന്‍ (124), എസ്എച്ച് തേവര (83) സ്‌കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സംസ്‌കൃതോല്‍സവം യുപി വിഭാഗത്തില്‍ തൃപ്പൂണിത്തുറ സബ്ജില്ലയും (85) കാലടി ബിഎസ്‌യുപിഎസ് സ്‌കൂളും ജേതാക്കളായി. ഹൈസ്‌കൂളില്‍ ആലുവയും (83) ആലുവ വിദ്യാധിരാജ വിദ്യാഭവനും (60) ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ കിരീടം നേടി.
Next Story

RELATED STORIES

Share it