kozhikode local

അച്ചടിക്കാത്ത ചിത്രങ്ങളെ സ്മരിച്ച് എഡിറ്റര്‍മാരും ഫോട്ടോഗ്രാഫര്‍മാരും

കോഴിക്കോട്: കാമറയുടെ ക്ലിക്കിനും അച്ചടിയന്ത്രത്തിനുമിടയിലെ വൈകാരികത പങ്കുവെച്ച് സീനിയര്‍ എഡിറ്റര്‍മാരും ഫോട്ടോഗ്രാഫര്‍മാരും. ഒരിക്കലും അച്ചടിക്കപ്പെടാന്‍ പാടില്ലാത്ത ചിത്രങ്ങള്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം മാറ്റിവെക്കപ്പെടുന്ന ചിത്രങ്ങള്‍, കഷ്ടപ്പെട്ടെടുത്ത ഫോട്ടോ മാറ്റിവെക്കപ്പെടുമ്പോഴുണ്ടായ നിരാശ. ഇന്ത്യന്‍ രാഷ്ട്രീയം നാല് പതിറ്റാണ്ടുകള്‍ വിഷയമാക്കി പി മുസ്തഫ അവതരിപ്പിച്ച ഫോട്ടോപ്രദര്‍ശനത്തിന്റെ ഭാഗമായി സീനിയര്‍ എഡിറ്റര്‍മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ചര്‍ച്ചയിലാണ് പത്രങ്ങള്‍ക്കായുള്ള ഫോട്ടോകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുന:പരിശോധിക്കപ്പെട്ടത്.
ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. ഫോട്ടോഗ്രാഫി വാല്യു അറിയുന്ന എഡിറ്റര്‍മാര്‍ പത്രങ്ങളിലുണ്ടാവണമെന്ന് എന്‍ പി രാജേന്ദ്രന്‍ പറഞ്ഞു. പടത്തിനല്ല, വാര്‍ത്തക്കാണ് പ്രാമുഖ്യമെന്ന പൊതുധാരണക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയവും വര്‍ഗീയവുമായ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പത്രങ്ങള്‍ മാറ്റിവെക്കുന്ന ചിത്രങ്ങള്‍ വലിയ സാമൂഹികദൗത്യങ്ങള്‍ നിര്‍വഹിച്ചതായി ബാബരി മസ്ജിദ് തകര്‍ച്ച, മാറാട് കലാപം സമയത്ത് ഒഴിവാക്കിയ ചിത്രങ്ങളെ സ്മരിച്ച് മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍ പി ജെ ജോഷ്വ പറഞ്ഞു.
പത്രങ്ങളുടെ നയങ്ങള്‍ക്ക് യോജിക്കാത്തതിനാല്‍ അനവധി ഫോട്ടോകള്‍ ജനങ്ങളിലെത്ത ാത്തതിന്റെ നിരാശ പങ്കുവെക്കുകയായിരുന്നു പ്രമുഖ ഫോട്ടോഗ്രാഫര്‍ സി ചോയിക്കുട്ടി. പടം ആത്മസംതൃപ്തിക്കുള്ളതാണെന്നും മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനുള്ളതല്ലെന്നുമാണ് തന്റെ അനുഭവം പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച നിസ്‌കാരം റോഡിലേക്ക് നീണ്ടപ്പോള്‍ ഒരു നമ്പൂതിരി അതില്‍ പങ്കുചേര്‍ന്ന തന്റെ ചിത്രം അച്ചടിക്കപ്പെടാനുണ്ടായ പ്രയാസവും അവസാനം അപ്രധാനമായി വന്നതും ടി മോഹ ന്‍ദാസ് ഓര്‍ത്തു. അലയാനുള്ള മാനസിക സന്നദ്ധതയാണ് ഒരു ഫോട്ടോഗ്രാഫറുടെ ഔന്നത്യമെന്ന് മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ ഖാസിം ഇരിക്കൂര്‍ പറഞ്ഞു. ഫോട്ടോ ഉപയോഗപ്പെടുത്തുന്നതില്‍ എഡിറ്റര്‍മാര്‍ പലപ്പോഴും പരാജയപ്പെടുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ ആര്‍ട്ടിസ്റ്റ ുകളാണ്. കേരളത്തിലെ പത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍മാരെ ബഹുമാനിക്കുന്നവരാണെന്ന ും അദ്ദേഹം പറഞ്ഞു.
ചില പടങ്ങള്‍ കൊടുക്കാതിരിക്കലാണ് മഹത്വമെന്നും സാമൂഹികബേ ാധമില്ലാതെ ചില പടങ്ങള്‍ അച്ചടിക്കാനായി സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്നും സുപ്രഭാതം എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ സജീവന്‍ പറഞ്ഞു. പത്രങ്ങളില്‍ കൊടുക്കാന്‍ പറ്റിയില്ലെങ്കിലും ഇന്ന് ഒരു പടം ജനങ്ങളിലെത്തിക്കാന്‍ പലവഴികള്‍ ഉണ്ടെന്നും പ്രദര്‍ശനങ്ങളിലൂടെ അവ ഉപകാരപ്പെടുത്താമെന്നും അജീബ് കോമാച്ചി പറഞ്ഞു. മുമ്പുകാലത്ത് വന്നതരത്തിലുള്ള പടങ്ങള്‍ പലതും ഇന്ന് അച്ചടിച്ചു വരില്ലെന്നും സമൂഹത്തിലും പത്രക്കാര്‍ക്കിടയിലും ഇക്കാര്യത്തില്‍ സാമൂഹ്യാവബോധം വളര്‍ന്നതായും പി മുസ്തഫ പറഞ്ഞു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് റഫീഖ് റമദാന്‍ നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it