malappuram local

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം: നടപ്പാതയെ ചൊല്ലി വിവാദം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം തുറന്നതോടെ താഴ് ഭാഗത്തെ നടപ്പാത ഇരുമ്പുകമ്പി ഉപയോഗിച്ചു അടച്ചതിനെ ചൊല്ലി നാട്ടുകാരില്‍ ആക്ഷേപം. കാലങ്ങളായി റെയില്‍വേ അനുവദിച്ചിരുന്ന തരകന്‍ ഹൈസ്‌കൂള്‍ ഭാഗത്തേക്കുള്ള നടപ്പാതയാണ് ഇരുമ്പുകമ്പി അടിച്ച് പൂട്ടിയത്. ഇത് മേല്‍പ്പാല നിര്‍മാണ ഭാഗമായി പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതെയാക്കിയതാണെന്നാരോപിച്ചാണ് റസിഡന്റ്‌സ് അസോസിയേഷനും ജനകീയ കമ്മിറ്റിയും രംഗത്തെത്തിയത്.
വഴി അടച്ച നടപടി രാഷ്ട്രീയക്കളികളുടെ ഭാഗമാക്കി മാറ്റാനും ഒരു വിഭാഗം രംഗത്തുണ്ട്. അടച്ച ഗേറ്റില്‍ മന്ത്രി അലിയെയും അഹമ്മദ് കബീര്‍ എംഎല്‍എയെയും അപഹസിച്ചു കൊണ്ടുള്ള ബാനറും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, നിലവിലുണ്ടായിരുന്ന നടപ്പാതയ്ക്കു എതിര്‍വശം റെയില്‍വേ യാത്രക്കാര്‍ക്കു സൗകര്യം ഒരുക്കി കമ്പി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ജനങ്ങള്‍ റെയില്‍പാളം മുറിച്ച് കടന്ന് ഇരുഭാഗത്തേക്കും യാത്ര നടത്തുന്നുണ്ട്. എന്നാലിത് നടപ്പാതയ്ക്ക് നിശ്ചയിച്ച സ്ഥലമാണെന്ന് റെയില്‍വേ ഔദ്യോഗിക അറിയിപ്പ് ഇറക്കിയിട്ടില്ല. എന്നാല്‍, നടപ്പാത അടയ്ക്കുകയല്ല സ്ഥലം മാറ്റിയതാണെന്നാണ് മറു വിഭാഗം നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it