kozhikode local

അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച വേതനം നല്‍കാന്‍ നടപടിയില്ല

മുക്കം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്കനവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്ക് വര്‍ധിപ്പിച്ച് നല്‍കിയ വേതനം നല്‍കാന്‍ നടപടിയില്ലാത്ത കാരശേരി പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ യുഡിഎഫ് അംഗങ്ങള്‍ രംഗത്ത്.
ഭരണ സമിതിയുടെ നിലപാടിനെതിരെ ഇന്നലെ നടന്ന ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി. എം ടി അഷ്‌റഫ്, പി പി ശിഹാബുദ്ധീന്‍, വി എന്‍ ജംനാസ്, എന്‍ കെ അന്‍വര്‍ എന്നിവരാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.
കാരശേരി ഗ്രാമപ്പഞ്ചായത്തി ല്‍ ആകെ 27 അങ്കണവാടികളിലായി 54 പേരാണ് ജോലി ചെയ്യുന്നത്.
ഇവരുള്‍പ്പെടെ സംസ്ഥാനത്താകമാനമുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് വര്‍ക്കര്‍ക്ക് 10000, ഹെല്‍പ്പര്‍ക്ക് 7000 എന്നിങ്ങനെയാണ് ശമ്പളം വര്‍ധിപ്പിച്ചത്.
എന്നാല്‍, സമീപത്തെ മാവൂര്‍, അരീക്കോട് തുടങ്ങിയ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം വര്‍ധിപ്പിച്ച വേതനം നല്‍കുന്നുണ്ടന്നും കാരശേരിയില്‍ ഇത് നടപ്പാക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാവുന്നില്ലെന്നും യുഡിഎഫ് അംഗം എം ടി അഷ്‌റഫ് പറഞ്ഞു. തനത് ഫണ്ടില്‍ പണമില്ലങ്കില്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്നും എം ടി അഷ്‌റഫ് പറഞ്ഞു.
Next Story

RELATED STORIES

Share it