thrissur local

അങ്കണവാടി കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നതായി പരാതി

ചാലക്കുടി: അങ്കണവാടി കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതായി ആക്ഷേപം. കോട്ടാറ്റില്‍ നഗരസഭ പണിതീര്‍ത്ത അങ്കണവാടി കെട്ടിടത്തിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരസഭ ഇവിടെ അങ്കണവാടിക്കായി കെട്ടിടം പണിതീര്‍ത്തത്. അംങ്കണവാടി ആരംഭിക്കാഞ്ഞതിനെ തുടര്‍ന്ന് കെട്ടിടം കൃഷിഭവന് കൈമാറി.
തുടര്‍ന്ന് കെട്ടിടം കോട്ടാറ്റ് പാടശേഖര സമിതിയുടെ ഓഫിസാക്കി മാറ്റി. ചാലക്കുടി കൃഷിഭവന്‍ കോട്ടാറ്റ് പാടശേഖര സമിതി ഓഫിസ് എന്ന പച്ചനിറത്തിലെഴുതിയ ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഈ ഓഫിസിലാണ് അന്യസംസ്ഥന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്നത്. ഓഫിസിന് സമീപം പടി. ചാലക്കുടി സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്.
ഇവിടെ പണിയെടുക്കുന്ന തൊഴിലാളികളാണ് ഓഫിസില്‍ താമസിക്കുന്നത്. സ്റ്റൗവും കട്ടിലും ഓഫിസിനുള്ളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പ്രാഥമിക സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രദേശത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയാണ്.
Next Story

RELATED STORIES

Share it