അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ; രണ്ടു മരണം

മഥുര: അങ്കണവാടിയില്‍ വിതരണം ചെയ്ത പാലില്‍നിന്നു വിഷബാധയേറ്റ് രണ്ടു കുട്ടികള്‍ മരിച്ചു. 46 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്‍ഷിറാം കോളനിയില്‍ ഡയറ്റിന്റെ ജൂനിയര്‍ ഹൈസ്‌കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണു സംഭവം. ഉച്ചഭക്ഷണത്തിന്റെ ഭാഗമായി നല്‍കിയ പാല്‍ കുടിച്ചതിനുശേഷം കുട്ടികള്‍ക്കു വയറിളക്കം അനുഭവപ്പെടുകയായിരുന്നു. എസ്സാന്‍ (അഞ്ച്), കീര്‍ത്തി (നാല്) എന്നിവരാണു മരിച്ചത്. കുട്ടികള്‍ വീട്ടില്‍ കൊണ്ടുവന്ന പാല്‍ കുടിച്ച നസ്മ (35) എന്ന രക്ഷിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുപേരുടെ സ്ഥിതി ഗുരുതരമാണ്.
Next Story

RELATED STORIES

Share it